ജോസഫ് : ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവന്‍

കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family -CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയാണ് ജോസഫ് ചിന്തയില്‍ ഇന്നു നമ്മുടെ വഴികാട്ടി. കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബംപോലെ മാറ്റിയെടുക്കാന്‍ കുറുക്കുവഴികള്‍ പറഞ്ഞു തന്നിരുന്ന നല്‍കിയ അമ്മ കുടുംബങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നത് ഇപ്രകാരം ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക”

നല്ലവനായ യൗസേപ്പിതാവ് തന്റെ ഹൃദയം ഈശോയ്ക്കു കൊടുക്കുകയും പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്ത വ്യക്തിയായിരുന്നു. ദൈവം തന്റെ പ്രിയപുത്രന്റെ വളര്‍ത്തു പിതാവാകാന്‍ സമ്മതം ചോദിച്ച സമയം മുതല്‍ ഈശോയ്ക്കു വേണ്ടി തന്റെ ഹൃദയം കൊടുക്കുവാന്‍ അവന്‍ സന്നദ്ധനാവുകയും പകരം ഈശോയുടെ ദിവ്യ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്തു.

മനുഷ്യവതാരരഹസ്യത്തിലെ കഷ്ടപ്പാടുകളോട് മറുമുറുപ്പു കൂടാതെ സഹകരിക്കാന്‍ യൗസേപ്പിതാവിനു സാധിച്ചത് ഈശോയുടെ ദിവ്യ ഹൃദയം ചോദിച്ചു വാങ്ങിയതിനാലാണ്. എല്ലാവരെയും ഉള്‍കൊള്ളുന്ന ഈശോയുടെ തിരുഹൃദയം സ്വന്തമാക്കിയിരുന്നതിനാല്‍ നിശബ്ദനാകുവാന്‍ യൗസേപ്പിതാവിന് എളുപ്പമായിരുന്നു. സ്വര്‍ഗ്ഗത്തിന്റെ ഹൃദയം കീഴടക്കിയ നീതിമാന്റെ പക്കല്‍ എത്തിയാല്‍ ഈശോയ്ക്കു നമ്മുടെ ഹൃദയം കൊടുക്കുകയും ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്യാം എന്ന സത്യം നമുക്കു മറക്കാതിരിക്കാം.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles