വി. ജോസഫ് മറെല്ലോയുടെ ജീവിതം
ജനനം
വടക്കേ ഇറ്റലിയിലെ ടൂറിനിൽ വിൻചേൻസോ മറേല്ലോ യുടെയും അന്നാ മരിയ വിയാലെ യുടെയും കടിഞ്ഞൂൽ പുത്രനായി 1844 ഡിസംബർ 26 ന് ജോസഫ് ജനിച്ചു. അന്നേദിവസം തന്നെ ട്യൂറിനിലെ “കോർപുസ് ക്രിസ്തി ” എന്ന ദേവാലയത്തിൽ വച്ച് മാമോദീസയും കുഞ്ഞിനു നൽകി. Giuseppe Stefano Crifodo എന്നാണ് മാമോദിസയിൽ നൽകിയ മുഴുവൻ പേര്. ജോസഫിന് Victorio എന്ന ഒരു അനുജൻ കൂടെ ഉണ്ട്. അനുജന്റെ ജനനശേഷം അമ്മ അന്ന മരിയ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് മരിയയെ വിശുദ്ധ എന്നാണ് അയൽക്കാർ വിളിച്ചിരുന്നത്. ആ വിശുദ്ധയായ അമ്മയിൽനിന്നും ജോസഫ് തന്റെ ഇളം പ്രായത്തിൽ തന്നെ ദയ, കാരുണ്യം, നന്മകൾ അഭ്യസിക്കുവാൻ ഉള്ള ഉത്സാഹം, ദൈവത്തോടും അവിടുത്തെ തിരുഹിതത്തോടും രാജ്യത്തോടുമുള്ള അതിയായ ആകർഷണവും നേടിയിരുന്നു. അതോടൊപ്പം തന്നെ തന്റെ പിതാവായ വിൻസെന്റ് ൽ നിന്നും സത്യസന്ധതയും, കാര്യപ്രാപ്തിയും, കഠിനാധ്വാനവും മാനുഷിക മൂല്യങ്ങളും അഭ്യസിച്ചു. അമ്മയുടെ മരണശേഷം പിതാവിനോടൊപ്പം അദ്ദേഹത്തിന്റെ ജന്മനാടായ ആസ്തിയിലെ San Martino Alfieri ലേയ്ക്ക് വന്നു. അവിടെ അപ്പൂപ്പന്റെ യും അമ്മയുടെയും ശിക്ഷണത്തിലാണ് പിന്നീടുള്ള ബാല്യകാലം ജോസഫും അനുജൻ വിക്ടറും ചെലവഴിച്ചത്.
ദൈവവിളി
ജോസഫ് തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ 1856 ഒക്ടോബർ മാസത്തിൽ ആസ്തിയിലെ സെമിനാരിയിൽ ചേർന്നു. ദൈവത്തിന് പൂർണ്ണമായും സ്വന്തം ആയിരിക്കുക എന്നതായിരുന്നു ജോസഫിന്റെ ജീവിതാഭിലാഷം. എന്നാൽ ജോസഫിന്റെ പിതാവിന് തന്റെ മകനെ ഒരു ബിസിനസുകാരൻ ആക്കാൻ ആയിരുന്നു ആഗ്രഹം. പിതാവിന്റെ നിരന്തരമായ സമ്മർദ്ദത്തിന് വഴിപ്പെട്ടും അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യവും കണക്കിലെടുത്തുകൊണ്ട് വൈദികവൃത്തിയിൽ നിന്ന് വ്യത്യസ്തമായ ഒരു ജീവിതം കൊണ്ട് സമൂഹത്തിന് കൂടുതൽ സേവനം ചെയ്യുവാൻ കഴിയും എന്ന് ചിന്തയ്ക്കും വഴങ്ങി 1862 ൽ സെമിനാരി പഠനം ഉപേക്ഷിച്ച് ബിസിനസ് പഠനം ആരംഭിച്ചു. എന്നാൽ അത് ദൈവഹിതത്തിന് എതിരായ ഒരു തീരുമാനം ആയിരുന്നു എന്ന് ജോസഫിന് പരിശുദ്ധ അമ്മ നൽകിയ ഒരു ദർശനത്തിലൂടെ മനസ്സിലായി. 1863 ഡിസംബറിൽ ടൈഫോയിഡ് പിടിപെട്ട് മരണാസന്ന നിലയിലായ ജോസഫിന് പരിശുദ്ധ അമ്മ വൈദികന്റെ തിരുവസ്ത്രം കാണിച്ചുകൊണ്ട് പറഞ്ഞു ” നീ സെമിനാരിയിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചാൽ മാത്രം സൗഖ്യം പ്രാപിക്കും അല്ലെങ്കിൽ മരിക്കും “. ജോസഫ് തന്റെ പിതാവിനോട് ഈ വിവരം പങ്കുവയ്ക്കുകയും സൗഖ്യം പ്രാപിച്ചാൽ മകനെ സെമിനാരിയിലേക്ക് തിരിച്ചുപോകാൻ അനുവദിക്കാമെന്ന് പിതാവ് ഉറപ്പു കൊടുക്കുകയും ചെയ്തു. അങ്ങനെ1864 ജനുവരി ഒമ്പതാം തീയതി സെമിനാരിയിൽ തിരിച്ചെത്തുകയും വൈദിക പഠനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.
തിരുപ്പട്ടം
1869 സെപ്റ്റംബർ 19 ന് ആ സ്ത്രീയിലെ കത്തീഡ്രൽ പള്ളിയിൽ വച്ച് ദൈവഹിതപ്രകാരം മെത്രാൻ കാർലോ സാവിയോയുടെ കൈവെപ്പ് ശുശ്രൂഷയിലൂടെ ജോസഫ് വൈദികപട്ടം സ്വീകരിച്ചു. മെത്രാന്റെ സെക്രട്ടറിയായി ജോസഫ് അച്ചൻ നിയമിതനായി. അതുകൊണ്ട് ഒന്നാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കുന്നതിനും 1870 ഓഗസ്റ്റ് വരെ റോമിൽ താമസിക്കുന്നതിനും ജോസഫ് അച്ചന് ഭാഗ്യം ലഭിച്ചു.
സന്യാസ സഭയുടെ ആരംഭം
ഒരു രൂപത വൈദികനായി തന്റെ ജീവിതം ആരംഭിച്ച ജോസഫിന് ദൈവം തന്നെ മറ്റെന്തോ ഒരു പ്രത്യേക ദൗത്യത്തിനായി ആണ് വൈദിക ജീവിതത്തിലേക്ക് ക്ഷണിച്ചതെന്ന് മനസ്സിലാവുകയും അദ്ദേഹം അത് തന്റെ മെത്രാൻ ഓടും ആത്മീയ പിതാക്കളോടും പങ്കുവയ്ക്കുകയും ചെയ്തു. 1878 മാർച്ച് 14 ന് ആസ്തി യിലെ Michalerio എന്ന വാടകക്കെട്ടിടത്തിൽ ആദ്യത്തെ നാല് അംഗങ്ങളെ വെച്ചുകൊണ്ട് ജോസഫ് അച്ചൻ “Company of St Joseph” എന്ന സന്യാസ സമൂഹത്തിന് രൂപം നൽകി. പുരോഹിതരും സഹോദരങ്ങളും (Brothers) അടങ്ങിയതാണ് ജോസഫ് മറേല്ലോ സ്ഥാപിച്ച OSJ (Oblates of St Joseph) സന്യാസ സമൂഹം. രൂപത വൈദികരെ സഹായിക്കുവാനും, തങ്ങളുടെ മാതൃകയായ യൗസേപ്പിതാവിനോടുള്ള വണക്കം പ്രചരിപ്പിക്കുന്നതിനും യുവജനങ്ങളുടെ രൂപികരണത്തിനും വേണ്ടിയാണ് ഫാ. ജോസഫ് O S J സഭ സ്ഥാപിച്ചത്. അംഗങ്ങൾ കൂടിയപ്പോൾ ആസ്തിയിലെ “സാന്താ ക്യാരാ” എന്ന ഭവനം വാങ്ങുകയും അത് OSJ സന്യാസ സഭയുടെ മാതൃ ഭാവനമായി മാറുകയും ചെയ്തു.
മെത്രൻ പട്ടം
1888 നവംബർ 23 തിയതി ലിയോ 13 മൻ പാപ്പ മോൺസിഞ്ഞോർ മറേല്ലോയെ ആക്വി രൂപതയുടെ മെത്രനായി നിയമിച്ചു. 1889 ജൂൺ 16 ന് മെത്രഭിഷേകം സ്വകരിച്ചു. 6 വർഷക്കാലം മാത്രമേ അദ്ദേഹം മെത്രനായിരുന്നുള്ളു. എങ്കിലും അദ്ദേഹത്തെ “മെത്രന്മാരിൽ ഒരു രത്‌നക്കല്ല് ” എന്നാണ് ലിയോ 13 മൻ പാപ്പ പിന്നീട് വിശേഷിപ്പിച്ചത്.
മരണം
സവോണയിലേ കരുണയുടെ മാതാവിന്റെ ദേവാലയം ഈ വിശുദ്ധന്റെ ജീവിതത്തിൽ ഒരു നാഴികക്കല്ലാണ്. തന്റെ 12 വയസിൽ ഈ ദേവാലയം സന്ദർശിച്ചതിനു ശേഷമാണ് തന്റെ പിതാവിനോട് സെമിനാരിയിൽ പോകുവാനുള്ള ആഗ്രഹം Marello പ്രകടിപ്പിച്ചത്. 1895 മെയ് 27 ന് Marello തന്റെ അവസാനത്തെ ബലിയർപ്പിച്ചതും ഈ ദേവാലയത്തിൽവച്ചുതന്നെയായിരുന്നു. പിന്നീട് സവോണ യിലെ മെത്രന്റെ അരമനയിൽ വെച്ച് മെയ് 30 ന് ഈ വിശുദ്ധൻ ഈ ലോകത്തോട് വിടപറഞ്ഞു.
വിശുദ്ധനായി ഉയർത്തൽ
1978 ജൂൺ 12 ന് ഈ വിശുദ്ധന്റെ പുണ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് പോൾ ആറാമൻ പാപ്പ ജോസഫ് നെ ദൈവദാസനായി പ്രഖ്യാപിച്ചു. 1993 സെപ്റ്റംബർ 26 ന് ആസ്തിയിൽ വെച്ച് മറേല്ലോ പിതാവിനെ വാഴ്ത്തപ്പെട്ടവനായും 2000 നവംബർ 25 ന് വിശുദ്ധനയും ജോൺ പോൾ രണ്ടാമൻ പാപ്പ ഉയർത്തി.
ഉപസംഹാരം
അൻപതു വർഷവും അഞ്ചു മാസവും അഞ്ചു ദിവസവുമാണ് ഈ വിശുദ്ധൻ ഈ ഭൂമിയിൽ ജീവിച്ചത്. ഈ ചുരുങ്ങിയ കാലയളവിൽ വിശുദ്ധ യൗസപ്പിതാവിന്റെ ജീവിതശൈലിയിൽ യേശുവിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ അദ്ദേഹം സർവ്വത താല്പര്യനായിരുന്നു. അത് അദ്ദേഹത്തെ വിശുദ്ധ പദവിയിൽ എത്തിച്ചു. യേശുവിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് ജീവിക്കുവാൻ ഈ വിശുദ്ധന്റെ മാധ്യസ്ഥ്യം നമുക്ക് യാചിക്കാം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.