നിദ്രയില്‍ നിന്നുണര്‍ന്ന വി. യൗസേപ്പിതാവ് സന്തോഷാധിക്യത്താല്‍ മതിമറന്ന കാഴ്ച എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 79/200

ജോസഫും മറിയവും കുറച്ചു സമയം ദൈവികരഹസ്യങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ നീക്കിവച്ചു. അവര്‍ക്ക് അനുഭവപ്പെട്ടിരിക്കുന്ന ദാരിദ്ര്യാവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങളാണ് അവര്‍ സംസാരിച്ചത്. അതുവഴി അവര്‍ക്ക് വലിയ ആശ്വാസം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ആ ഗുഹയുടെ ഒരു മൂലയില്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാനും അവിടുത്തെ ആത്മാവില്‍ ഒത്തുചേരുവാനുമായി മറിയം തീരുമാനിച്ചു. ഏറെ താമസിയാതെ അവള്‍ ദൈവാത്മാവില്‍ ലയിക്കുകയും തന്റെ സമയം അടുത്തിരിക്കുകയാണെന്നും ആ പുല്‍ത്തൊട്ടിയില്‍ ലോകരക്ഷകന്റെ പിറവി ആസന്നമാണെന്ന്ും അവള്‍ മനസ്സിലാക്കി. അപ്പോള്‍ അവളുടെ ആത്മാവ് മഹാ നിഗൂഢരഹസ്യത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

ആ സമയത്ത് ജോസഫും തന്റെ അപേക്ഷകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ആദരപൂര്‍വം സമര്‍പ്പിച്ചുകൊണ്ടിരുന്നു. അവസാനും, അവന്‍ ആ ഗുഹയിലെ വെറും തറയില്‍ അല്പസമയം വിശ്രമിക്ക്ാന്‍ കിടന്നു. കിടക്കാനായി ഉപയോഗിക്കാന്‍് മണ്ണും കല്ലുമല്ലാതെ അവിടെ മറ്റൊന്നും ലഭ്യമായിരുന്നില്ല. അവന്‍ കിടന്നുറങ്ങിയ ഉടനെ ഒരു ദിവ്യസ്വപ്‌നം കാണുകയുണ്ട്ായി. ലോകരക്ഷകന്‍ പിറന്നതായും രണ്ടു കാലിക്കിടാങ്ങള്‍ അവനു ചൂടുപകരുന്നതിന് അ്‌വന്റെ മേല്‍ നിശ്വസിച്ചുകൊണ്ടിരിക്കുന്നതായും ദര്‍ശനത്തില്‍ അവന്‍ കണ്ടു.

സ്വപ്‌നം അവസാനിച്ച ഉടനെ ജോസഫിന്റെ മാലാഖ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ‘ജോസഫ് വേഗം എഴുന്നേല്‍ക്കുക; ലോകരക്ഷകനെ ആരാധിക്കുക, ഇപ്പോള്‍ ഇതാ അവന്‍ ഭൂജാതനായിരിക്കുന്നു!’ ആദിയിലേ നിശ്ചയിക്കപ്പെട്ട ആ വിശുദ്ധരാത്രിയുടെ പവിത്രമായ യാമങ്ങളില്‍ ദിവ്യശിശുവിന്റെ ആദ്യരോദനം അവനു കേള്‍്ക്കാമായിരുന്നു. ഉടന്‍തന്നെ ജോസഫ് നിദ്രയില്‍നിന്നുണര്‍ന്നു. അപ്പോള്‍ത്തന്നെ അവന്‍ ആത്മാവില്‍ പരവശനായി കഴിഞ്ഞിരുന്നു. സന്തോഷാധിക്യത്താല്‍ നിറഞ്ഞുകവിഞ്ഞു. നിര്‍ണ്ണായകമായ ആ സമയത്ത് മയങ്ങിപ്പോയതില്‍ ഖേദവും അനുഭവപ്പെടുന്നുണ്ടായിരുന്നു. പരമപ്രധാനമായ ആ വെളിപ്പെടുത്തലിനുവേണ്ടിയായിരുന്നു ആ മയക്കം എന്ന് അപ്പോള്‍ അവനു മനസ്സിലായില്ല.

്അവസാനം ഇതാ, എത്ര വലിയ ഭാഗ്യം! കാത്തിരുന്ന ദിവ്യരക്ഷകനെ ജോസഫ് മനുഷ്യരൂപത്തില്‍ കണ്ടു! സൂര്യനേക്കാള്‍ തേജോമയനായി പ്രകാശത്താല്‍ വലയം ചെയ്യപ്പെട്ട് അവന്‍ കിടക്കുന്നു! ആ കാലിത്തൊഴുത്തു മുഴുവന്‍ പ്രകാശപൂര്‍ണമായിത്തീര്‍ന്നിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് സന്തോഷവദനനായ ജോസഫ് ദിവ്യശിശുവിന്റെ കാല്‍ക്കല്‍ സാഷ്ടാംഗപ്രണാമം ചെയ്ത് അല്പനേരം അങ്ങനെ കിടന്നു. മണ്ണില്‍ പിറന്ന ലോകരക്ഷകനെ ആരാധിച്ചുകൊണ്ട് അവന്‍ മണ്ണില്‍ത്തന്നെ കിടന്നു. അപ്പോള്‍ ജോസഫ് അനുഭവിച്ച സ്വര്‍ഗ്ഗീയ പരമാനന്ദവും സമാധാനവും അവന്റെ ഹൃദയത്തിനു വഹിക്കാമായിരുന്നതിലും വളരെ വളരെ അപ്പുറമായിരുന്നു. എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ കുറച്ചു നേരത്തേക്ക് അവന് ഒരു ഊഹവുമില്ലായിരുന്നു!

സന്തോഷത്തിന്റെയുംച സന്താപത്തിന്റെയും സമ്മിശ്രവികാരങ്ങളുടെ നിലയ്ക്കാത്ത കണ്ണീര്‍പ്രവാഹമാണ് അവന്റെ ഇരുകവിളുകളിലൂടെയും ഒഴുകിക്കൊണ്ടിരുന്നത്. രക്ഷകന്‍ പിറന്നതിലുള്ള ആനന്ദവും ആഹ്ലാദവും ഒരു വശത്ത്. അവനെ ഏറ്റം ശോച്യമായ ദാരിദ്ര്യത്തിന്റെ നടുവില്‍ കിടക്കുന്നതു കണ്ടുകൊണ്ട് നിസ്സഹായനായി നോക്കിനില്‌ക്കേണ്ടിവരുന്ന തന്റെ ഗതികേട് ഓര്‍ത്തുള്ള ദുഃഖം മറുവശത്ത്. സ്‌നേഹവും ആദരവും സമര്‍പ്പണവും കൃതജ്ഞതയും പ്രകടിപ്പിച്ചുകൊണ്ട് ഹൃദയം കത്തിയെരിഞ്ഞ് അവന്‍ തിരുക്കുമാരന്റെ ചാരത്തു നിന്നു. മാനവരാശിയുടെ വിമോചനത്തിനും രക്ഷയ്ക്കുംവേണ്ടി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു രക്ഷകന്റെ തിരുപ്പിറവിയെക്കുറിച്ചുള്ള ആഴമായ ചിന്തയില്‍ മതിമറന്ന് ആനന്ദത്തികവില്‍ ദൈവത്തിനു നന്ദിയും സ്തുതിയും അര്‍പ്പിച്ചുകൊണ്ട് അവന്റെ സമീപത്തുതന്നെ നിന്നു. ദിവ്യ ശിശു ജോസഫിനെ ആര്‍ദ്രമായ സ്‌നേഹത്തോടെ നോക്കിക്കൊണ്ടിരുന്നു. അതു കണ്ടപ്പോള്‍ ജോസഫിന്റെ ഹൃദയം പൂര്‍ണ്ണമായ ദൈവസ്‌നേഹത്താല്‍ കത്തിജ്ജ്വലിച്ചു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അതെല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു. കന്യാമറിയം വീണ്ടും പഴയ അവസ്ഥയിലേക്ക് ഏതാണ്ടു മടങ്ങിവന്നു. അവള്‍ തന്റെ പുത്രനും ദൈവവുമായ ദിവ്യശിശുവിനെ കണ്ണിമയ്ക്കാതെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവള്‍ അവ്‌നെ ആരാധിക്കുകയും ഏറ്റം വാത്സല്യത്തോടെ തീക്ഷ്ണവും കൃതജ്ഞതാനിര്‍ഭരവുമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. അത് എത്രയോ ആര്‍ദ്രവും തീവ്രവുമായിരുന്നു. ദൈവമാതാവും ഭൂജാതനായ അവളുടെ തിരുക്കുമാരനും തമ്മിലുള്ള ആദ്യത്തെ സ്‌നേഹം പങ്കുവയ്ക്കുന്ന നിമിഷങ്ങള്‍! വിശുദ്ധ ജോസഫും ദൈവത്തിനതര്‍റെ മാലാഖമാരും മാത്രമാണ് അതിനു സാക്ഷികള്‍. സ്വര്‍ഗ്ഗീയ ആനന്ദംകൊണ്ടു ജോസഫിന്റെ ഹൃദയം ലഹരിപിടിച്ചു മതിമറന്നു നില്ക്കുകയായിരുന്നു. ദൈവിക പ്രതാപവും മഹിമയും തിളങ്ങി വിരാജിക്കുന്ന് തിരുക്കുമാരന്റെ മുഖത്തുനിന്നു കണ്ണെടുക്കാന്‍ അവനു കഴിയുന്നില്ലായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles