ജോസഫിൻ്റെ ആത്മ സൗന്ദര്യം
ഓരോ പുഞ്ചിരിയും ദയനിറഞ്ഞ വാക്കും സ്നേഹം നിറഞ്ഞ പ്രവർത്തിയും ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമാണ്. ഈശോയെ മാത്രം മനസ്സിൽ ധ്യാനിച്ചു നടന്ന യൗസേപ്പിതാവിൻ്റെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയും ദയനിറഞ്ഞ വാക്കുകളും അ വത്സല പിതാവിൻ്റെ ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമായിരുന്നു.
ഹൃദയത്തിൽ നിറഞ്ഞു തുളുമ്പിയ ഈശോ സ്നേഹം സ്നേഹപ്രവർത്തികളായി പെയ്തിറങ്ങിയപ്പോൾ ജന്മമേകാതെ തന്നെ കർമ്മത്തിലൂടെ ലോകത്തിലെ ഏറ്റവും നല്ല പിതാവായി യൗസേപ്പിതാവു മാറി . ജന്മം നൽകിയതുകൊണ്ടു മാത്രം ആരും നല്ല പിതാവാകുന്നില്ല മറിച്ച് ദൈവഹിതത്തിനനുസരിച്ച് മക്കളെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തുമ്പോഴേ പിതൃത്വം സമ്പൂർണ്ണമാവുകയുള്ളു. തലമുറകൾക്ക് അനുഗ്രഹമാവുകയുള്ളു.
ഒരു പിതാവിൻ്റെ സൗന്ദര്യം ആത്മാവിൻ്റെ പരിശുദ്ധിയും ദൈവഹിതത്തോടുള്ള തുറവിയുമാണ് അതു രണ്ടും വിശുദ്ധ യൗസേപ്പിതാവിൽ സമ്മേളിച്ചിരുന്നു. നല്ല പിതാവാകാൻ ആഗ്രഹിക്കുന്ന എല്ലാവരും യൗസേപ്പിതാവിൻ്റെ സന്നിധിയിലേക്കു വരട്ടെ.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.