വാലന്റൈന്‍ ദിന സമ്മാനത്തെക്കുറിച്ച് വി. ഫ്രാന്‍സിസ് ഡി സെയില്‍സ്
ഇന്ന് വി. വാലെന്റൈന്റെ ഓർമ്മദിവസമാണ്. ഈ ദിവസത്തിന് വളരെ സമ്പന്നമായ ചരിത്രവുമുണ്ട്. അന്നേ ദിവസം പരസ്പരം സമ്മാനങ്ങളും കാർഡുകളും കൈമാറ്റം ചെയ്യുന്ന രീതി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ഫ്രാൻസിസ് ഡി സെയിൽസ് പോലും ഈ ആചാരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മറ്റൊരാൾക്കായി ഒരു വിശുദ്ധനെ തിരഞ്ഞെടുക്കുകയും അവർ അനുകരിക്കേണ്ടതിനായി ആ വിശുദ്ധന്റെ പേരുള്ള ഒരു കാർഡ് അവർക്ക് നൽകുകയും ചെയ്യുന്ന ഒരു സമ്പ്രദായം അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.
ഒരിക്കൽ ഒരു സന്യാസ്ത സഹോദരിക്ക് എഴുതിയ കത്തിൽ, വി. ഫ്രാൻസിസ് ഡി സെയിൽസ്, വാലെന്റൈൻ സമ്മാനമായി എന്ത് തിരഞ്ഞെടുക്കണമെന്ന് വിശദീകരിക്കുന്നുണ്ട്. നമ്മൾ ചെയ്യുന്ന ചില പുണ്യപ്രവൃത്തികളാകണം ആ സമ്മാനമെന്നാണ് ഈ വിശുദ്ധൻ പറയുന്നത്. അത് വാലൻന്റൈൻ ദിനത്തിൽ രാവിലെ നിങ്ങൾ നിങ്ങളുടെ സുഹൃത്തിനു സമ്മാനിക്കണം. അതായത്, ചില സത്പ്രവൃത്തികൾ അനുഷ്ഠിച്ച് സുഹൃത്തുക്കൾക്കായി ദൈവതിരുമുമ്പിൽ കാഴ്ചവയ്ക്കാം. അല്ലെങ്കിൽ അവർക്കായി തന്നെ ചില സഹായങ്ങൾ അന്നേ ദിവസം ചെയ്തുകൊടുക്കാം. അങ്ങനെ വി. ഫ്രാൻസിസ് ഡി സെയിൽസ് സദ്ഗുണങ്ങളുള്ള ജീവിതങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു.
ഈ വാലെന്റൈൻസ് ദിവസം നമുക്കും കുറച്ച് സദ്ഗുണങ്ങൾ ജീവിതത്തിൽ സ്വീകരിക്കുകയും സത്പ്രവൃത്തിക്കൽ അനുഷ്ഠിക്കുകയും ചെയ്യാം. അങ്ങനെ നമ്മുടെ സുഹൃത്തുക്കൾക്ക് ഏറ്റവും മികച്ച സമ്മാനങ്ങൾ തന്നെ നമുക്ക് നൽകാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.