എന്തുകൊണ്ട് ശുദ്ധീകരണസ്ഥലത്ത് ഇത്ര നീണ്ട കാലത്തെ പീഡനം?

1 പാപത്തിന്റെ ഹീനത (malice) വളരെ വലുതാണ്. ലഘുവായി നമുക്കു തോന്നുന്ന തെറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ അനന്തനന്മയ്‌ക്കെതിരായ ഗൗരവമേറിയ ധിക്കാരപ്രവൃത്തി (offences) കളാണ്. വിശുദ്ധാത്മാക്കള്‍ അവരുടെ ചെറിയ തെറ്റുകളെപ്രതി എത്ര മാത്രം വേദനിച്ചു കരഞ്ഞിരുന്നു എന്നത് ഇതിനു തെളിവാണ്.

നാം ബലഹീനരാണ് എന്നു വാദിച്ചേക്കാം. അതു ശരിതന്നെ. എന്നാല്‍ ഈ ബലഹീനത അതിജീവിച്ച് നമ്മെ ശക്തരാക്കുന്നതിനായി സമൃദ്ധമായ കൃപ ദൈവം നമുക്കു നല്‍കുന്നു. തെറ്റിന്റെ കാഠിന്യം മനസ്സിലാക്കാനുള്ള പ്രകാശവും പ്രലോഭനങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു. എന്നിട്ടും നാം ബലഹീനമാണ് എന്നു പറയുന്നതില്‍ കഴമ്പില്ല. അതിനര്‍ത്ഥം ദൈവം ഔദാര്യത്തോടെ തരുന്ന ജ്ഞാനവും ശക്തിയും സ്വീകരിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയോ കൂദാശകള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നാണ്.

2 ഉന്നതനായ ഒരു ദൈവശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ഒരു മാരകപാപത്തിന് ആത്മാക്കള്‍ക്ക് നരകശിക്ഷ വിധിക്കുന്നുവെങ്കില്‍ അനേകം ലഘുപാപങ്ങള്‍ ചെയ്യുന്നവരെ, പ്രത്യേകിച്ചും അവ ചെയ്യുന്ന അവസരത്തില്‍ ലഘുവാണോ മാരകമാണോ എന്നുപോലും വ്യക്തതയില്ലാതെ ചെയ്തുകൂട്ടുന്നവരെ, ദീര്‍ഘകാലം ശുദ്ധീകരണസ്ഥലത്തു കഴിയാന്‍ അനുവദിക്കുന്നു എന്നതില്‍ അത്ഭുതമില്ല. ഇങ്ങനെ ചെയ്തുപോകുന്ന അനേകം ലഘുപാപങ്ങള്‍ക്ക് വേണ്ടത്ര അനുതാപമോ പരിഹാരാനുഷ്ഠാനമോ ഇല്ലാത്ത അവസ്ഥയുമായിരിക്കാം. ഇവയ്ക്ക് പാപസങ്കീര്‍ത്തനംവഴി മോചനം ലഭിച്ചുവെങ്കിലും ഉചിതമായ പരിഹാരം ശുദ്ധീകരണസ്ഥലത്തില്‍വച്ച് അനുഭവിക്കേണ്ടിവരും.

നാം അശ്രദ്ധനായി ഉരുവിടുന്ന ഓരോ വാക്കിനും കണക്കുബോധിപ്പിക്കേണ്ടിവരുമെന്നും അവസാനചില്ലിക്കാശുവരെ കൊടുത്തുവിടാതെ തടവറയില്‍നിന്ന് മോചിതരാവുകയില്ലെന്നും നമ്മുടെ ദിവ്യനാഥന്‍തന്നെ വ്യക്തമായി അരുള്‍ചെയ്തിട്ടുണ്ടല്ലോ.

വിശുദ്ധര്‍ വളരെ ലഘുവായ പാപങ്ങളേ ചെയ്തിരുന്നുള്ളൂ. അതും തീരെ കുറച്ച് എന്നിട്ടും അവര്‍ അതെപ്രതി ഒത്തിരി ദുഃഖിക്കുകയും കഠിനപ്രായശ്ചിത്ത പ്രവൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാം അനേകം തെറ്റുകള്‍, കൂടുതല്‍ ഗൗരവമായുള്ളവതന്നെ ചെയ്യുന്നു. പക്ഷേ, അവയെക്കുറിച്ച് ദുഃഖിക്കുകയോ പരിഹാരമനുഷ്ഠിക്കുകയോ ചെയ്യുന്നുമില്ല.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles