ഇന്നത്തെ വിശുദ്ധന്‍: വി. ഡൊമിനിക്ക് സാവിയോ

വളരെ ചെറുപ്രായത്തില്‍ വിശുദ്ധ ജീവിതം നയിച്ച് മരണമടഞ്ഞ വിശുദ്ധനാണ് ഡൊമിനിക്ക് സാവിയോ. അദ്ദേഹം കൊയര്‍ബാലന്മാരുടെ മധ്യനാണ്. ഇറ്റലിയിലെ റിവയില്‍, ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഡൊമിനിക്ക് വി. ഡോണ്‍ ബോസ്‌കോ സ്ഥാപിച്ച ടൂറിനിലെ ഓറട്ടറിയില്‍ 12 ാം വയസ്സില്‍ അംഗമായി. വൈദികനാകാന്‍ ആഗ്രഹിച്ച സാവിയോ തന്റെ സുകൃതജീവിതം കൊണ്ട് ഡോണ്‍ ബോസ്‌കോയെ അത്യധികം ആകര്‍ഷിച്ചു. അമലോത്ഭവ മാതാവിന്റെ കൂട്ടുകാര്‍ എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘടന ഡൊമിനിക്ക് സ്ഥാപിച്ചു. എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെങ്കിലും ദൈവത്തിന്റെ മഹത്വത്തിനായി ഞാന്‍ ഏറ്റവും ചെറിയ കാര്യം പോലും ചെയ്യും എന്ന് അവന്‍ പറയുമായിരുന്നു. ശ്വാസകോശ സംബന്ധിയായ രോഗം ബാധിച്ച് ഡൊമിനിക്ക് 1857 മാര്‍ച്ച് 9 ന് മരണമടഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles