പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 9/22

പരിശുദ്ധ അമ്മയിൽ നിന്നും വിശുദ്ധ ഡൊമിനിക്കിന് ജപമാല ലഭിക്കുന്നു

ഡൊമിനിക്കൻ സന്യാസ സമൂഹത്തിന് പരിശുദ്ധ അമ്മയോടുള്ള വലിയ അടുപ്പത്തിന് കാരണമായി നിൽക്കുന്നത് മാതാവ് ഡൊമിനിക്കിന് ജപമാല നൽകിയ സംഭവമാണ്.
പ്രോയിയെൽ എന്ന സ്ഥലത്തെ ഒരു ചാപ്പലിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പരിശുദ്ധ അമ്മ ഡോമിനിക്കിന് പ്രത്യക്ഷപ്പെടുകയും ജപമാല നൽകുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. പാഷണ്ഡതയ്ക്കും പാപത്തിനും പ്രതിവിധിയായി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ഉദ്ബോധിപ്പിക്കണമെന്ന് വിശുദ്ധ ഡൊമിനിക്കിനോട് പരിശുദ്ധ അമ്മ ആവശ്യപ്പെട്ടു. എങ്ങനെയാണ് ജപമാല ചൊല്ലേണ്ടത് എന്ന് മാതാവ് ഡൊമിനിക്കിനെ പഠിപ്പിച്ചു. തന്റെ തിരുക്കുമാരന് വളരെ ഇഷ്ടപ്പെട്ട ഒരു ഭക്തകൃത്യമാണ് ജപമാല ചൊല്ലുന്നത് എന്ന് പരിശുദ്ധ അമ്മ ഡൊമിനിക്കിനോട്‌ ഉറപ്പിച്ചു പറഞ്ഞു . വലിയ സ്ഥിരതയോടെ ഡൊമിനിക്കൻ സന്യാസസമൂഹം ജപമാലയെ പറ്റി പ്രഘോഷിക്കുകയും അവരുടെ പ്രയത്നഫലമായി ജപമാലഭക്തി പ്രസിദ്ധം ആവുകയും ചെയ്തു.

സംരക്ഷണപ്രാര്‍ത്ഥന

പരിശുദ്ധ അമ്മേ, ദൈവമാതാവേ, ഈശോ യുമായുള്ള സ്നേഹബന്ധത്തിൽ ഞങ്ങൾ ആഴപ്പെടുവാൻ അമ്മ ഞങ്ങളുടെ പ്രാർത്ഥനാസുമങ്ങൾ തിരുക്കുമാരന്റെ സന്നിധിയിൽ സമർപ്പിക്കണമേ .
വിശുദ്ധ ഡൊമിനിക്കേ , സ്വർഗ്ഗ രാജ്ഞിയായ പരിശുദ്ധ അമ്മയുമായുള്ള മാതൃ ബന്ധത്തിൽ വളരുവാനും ഞങ്ങളുടെ വിഷമസന്ധികളിൽ പരിശുദ്ധ അമ്മയുടെ പക്കലേക്ക് ആദ്യമേതന്നെ ഓടിയണയുവാനും തിരുക്കുമാരനോടുള്ള അപേക്ഷകൾ പരിശുദ്ധ അമ്മ വഴിയായി സമർപ്പിക്കുവാനും, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഈശോയെ ഹൃദയത്തിൽ ധ്യാനിച്ച പരിശുദ്ധ അമ്മയെപ്പോലെ, (“മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.”
(വി. ലൂക്കാ 2 : 19) ഞങ്ങളും അവിടുത്തെ പറ്റി എപ്പോഴും ഹൃദയത്തിൽ ധ്യാനിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
ആമേൻ

1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles