പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 7/22

ഡൊമിനിക്കൻ സന്യാസ സമൂഹത്തിന് പരിശുദ്ധ പിതാവ് അംഗീകാരം നൽകുന്നു.

ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയുടെ വാഗ്ദാനത്തെ തുടർന്ന്, 1216 ഡിസംബർ 22ന് ഹൊണോറിയസ് മൂന്നാമൻ പാപ്പാ സ്ഥിരീകരണ ഉത്തരവ് (‘Religiosam vitam’) ഡോമിനിക്കിന് നൽകി.

മാർപാപ്പയും 18 കർദ്ദിനാൾമാരും ഒപ്പിട്ടു നൽകിയ ഉത്തരവിലൂടെ ഡൊമിനിക്കൻ സന്യാസ സമൂഹത്തിന് അംഗീകാരം ലഭിച്ചു. ഒരു മാസത്തിനുശേഷം മാർപാപ്പ വീണ്ടും ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതിലൂടെ ഡൊമിനിക്കൻ സന്ന്യാസസമൂഹത്തിന്റെ അംഗീകാര നടപടികൾ പൂർത്തിയായി.

വളരെ പ്രത്യേകത ഉള്ളതും വിപ്ലവകരമായ സ്വഭാവത്തോട് കൂടിയതുമായ ഈ സന്യാസ സമൂഹത്തിന് ‘Gratiarum omnium’ എന്ന ഉത്തരവിലൂടെ ‘വചനപ്രഘോഷണ സന്യാസികൾ’ എന്ന അഭിമാനാർഹമായ നാമം ലഭിച്ചു. ഡൊമിനിക് റോമിലേക്ക് തിരിക്കുന്നതിനു മുമ്പ് മറ്റൊരു ഉത്തരവും കൂടി അദ്ദേഹത്തിന് ലഭിച്ചു. ഈ ഉത്തരവിലൂടെ തന്റെ സന്യാസസമൂഹത്തിന് ശുശ്രൂഷ ചെയ്യാൻ വിശാലമായ അവസരങ്ങൾ ലഭിച്ചു. അതുപോലെതന്നെ, ഏതെങ്കിലും ഒരു പ്രത്യേക സഭയോട് ചേർന്ന് നിൽക്കാതെ ഡൊമിനിക്കൻ സന്യാസ സമൂഹവുമായി ബന്ധപ്പെട്ട് നിൽക്കാൻ ഡൊമിനിക്കൻ വൈദികർക്ക് ഈ ഉത്തരവിലൂടെ സാധിച്ചു .

അതുമാത്രമല്ല ലോകം മുഴുവനും രൂപതാതിർത്തികൾ കണക്കിലെടുക്കാതെ വചനം പ്രഘോഷിക്കാനുള്ള അനുവാദം ഡൊമിനിക്കൻ സന്യാസ സമൂഹത്തിന് ഈ ഉത്തരവിലൂടെ ലഭിച്ചു. ആദ്യമായാണ് ഇത്തരമൊരു അനുവാദം ഒരു സന്യാസ സമൂഹത്തിന് ലഭിക്കുന്നത്. പരിശുദ്ധ പിതാവ് ഡൊമിനിക്കിന് എഴുതി : “ഡൊമിനിക്കൻ സന്യാസ സമൂഹത്തിലെ അംഗങ്ങൾ…. വിശ്വാസത്തിന്റെ വീരന്മാരും ലോകത്തിന്റെ ദീപങ്ങളും ആകും.”

സംരക്ഷണപ്രാര്‍ത്ഥന

മനുഷ്യനായി അവതരിച്ച ദിവ്യജ്ഞാനമായ ഈശോയെ, ദൈവഹിതപ്രകാരം ഫലങ്ങൾ പുറപ്പെടുവിക്കാനായി സഹനശീലം ഞങ്ങളിൽ നിറയ്ക്കണമേ. ദൈവത്തിന്റെ ഹിതം മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവൂ എന്ന ഒരേയൊരു ആഗ്രഹം ഞങ്ങൾക്ക് എന്നും ഉണ്ടായിരിക്കട്ടെ. അങ്ങനെ, ഈശോ പറഞ്ഞതു പോലെ : “എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം.”
(യോഹന്നാന്‍ 4 : 34 ) എന്ന് പറയുവാൻ ഞങ്ങൾക്കും ഇടവരട്ടെ. നാഥാ, ദൈവഹിതം നിറവേറുവാൻ ഞങ്ങൾ ഒരിക്കലും തടസ്സം നിൽക്കാതിരിക്കട്ടെ .
ആമേൻ

1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles