പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 12/22

പരിശുദ്ധ അമ്മ ഡൊമിനിക്കൻ സന്യാസികളെ സംരക്ഷിക്കുന്നു

ഒരു ഐതിഹ്യത്തിൽ ഇപ്രകാരം പറയുന്നു : ഒരിക്കൽ ഡൊമിനിക്കിന് സ്വർഗ്ഗത്തിലെ ഒരു ദർശനം ഉണ്ടായി. സ്വർഗത്തിൽ അനേകം സാധാരണ ജനങ്ങളെയും, ബിഷപ്പുമാരെയും, വൈദികരെയും ഡൊമിനിക് കണ്ടു. എങ്കിലും ഡൊമിനിക്കൻ സന്യാസികൾ ആരും തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. തന്റെ ഡൊമിനിക്കൻസ് എവിടെയെന്ന് വിശുദ്ധ ഡൊമിനിക് മാതാവിനോട് ചോദിച്ചു. അപ്പോൾ രണ്ടു മാലാഖമാരുടെ സഹായത്തോടെ പരിശുദ്ധ അമ്മ തന്റെ കരുണയുടെ മേലങ്കി ഉയർത്തി ഡൊമിനിക്കിനെ കാണിച്ചു . അപ്പോൾ ഡോമിനിക് കണ്ടത് പരിശുദ്ധ അമ്മയുടെ മേലങ്കി ക്കുള്ളിൽ മറഞ്ഞിരിക്കുന്ന ഡൊമിനിക്കൻ സന്യാസികളെ ആണ്. ഈ ലോക ദുരിതങ്ങളിൽ നിന്നും തന്റെ തെരഞ്ഞെടുക്കപ്പെട്ട സന്യാസ സമൂഹത്തെ പരിശുദ്ധ അമ്മ സംരക്ഷിക്കുന്ന രീതിയാണിത്. പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണത്തിലാണ് തങ്ങളെന്ന് ഡൊമിനിക്കൻ സന്യാസികൾ ഇന്നും വിശ്വസിക്കുന്നു

സംരക്ഷണപ്രാര്‍ത്ഥന

എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ പരിശുദ്ധ അമ്മേ, എന്നെയും എനിക്കുള്ളവയേയും പൂർണ്ണമായും ഞാൻ അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു . സ്വർഗ്ഗീയ കൃപകളുടെയും വരങ്ങളുടെയും വിതരണക്കാരിയായ പരിശുദ്ധ അമ്മേ, സ്വർഗ്ഗീയ കൃപകൾ നിറച്ച് എന്നെയും എനിക്കുള്ളവയേയും പരിപോഷിപ്പിക്കണമേ . പരിശുദ്ധ കന്യകാമാതാവേ, പാപത്തിനെതിരെയുള്ള ഏറ്റവും ഉറപ്പുള്ള സങ്കേതം അമ്മയുടെ നീല കാപ്പയാണെന്ന് വിശുദ്ധ ഡൊമിനിക്കിന്റെ ജീവിതത്തിലൂടെ ഞങ്ങൾക്ക് ബോധ്യമായി. “ആക്രമണം ചെറുക്കാന്‍ നഗരത്തിനു കോട്ടകെട്ടി; അവന്‍ ജനത്തെനാശത്തില്‍നിന്നു രക്‌ഷിച്ചു.”
എന്ന പ്രഭാഷകന്‍ 50 : 4 ലെ വചനം പോലെ പുതിയനിയമത്തിലെ ശക്തിയുള്ള കോട്ടയായ പരിശുദ്ധ അമ്മേ ,അമ്മയെ കൂടാതെ ഒരിക്കലും ആത്മീയ യുദ്ധത്തിനിറങ്ങാതിരിക്കാനും അമ്മയുടെ നീല കാപ്പയിൽ എപ്പോഴും മുറുകെ പിടിക്കുവാനും ഞങ്ങൾക്ക് ഇട വരുത്തണമേ .
ആമേൻ

1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles