ഇന്നത്തെ വിശുദ്ധ: വി. കാതറിന്‍ ഓഫ് അലക്‌സാന്‍ഡ്രിയ

വി. കാതറിന്റെ ഇതിഹാസം എന്ന പുസ്തകത്തില്‍ പറയുന്നതനുസരിച്ച് കാതറിന്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ കാരണം അവള്‍ക്കുണ്ടായ ഒരു ദര്‍ശനമാണ്. 18 ാം വയസ്സില്‍ അവള്‍ 50 വിജാതീയ തത്വചിന്തകന്മാരോട് തര്‍ക്കത്തിലേര്‍പ്പെട്ടു. കാതറിന്റെ അസാധാരണ ജ്ഞാനത്തില്‍ അമ്പരന്ന് അവര്‍ ക്രിസ്തുമതവിശ്വാസം സ്വീകരിച്ചു. അവരോടൊപ്പം ചക്രവര്‍ത്തിയുടെ കുടുംബാംഗങ്ങളും 200 സൈനികരും ക്രിസ്ത്യാനികളായി. ഇവരെല്ലാവരും രക്തസാക്ഷികളായി. ഒരു പല്‍ചക്രത്തില്‍ ചേര്‍ത്ത് കൊല്ലാന്‍ വേണ്ടി കാതറിനെ കൊണ്ടുവന്നപ്പോള്‍ അവള്‍ ആ ചക്രത്തില്‍ ഒന്നു തൊട്ടു. അപ്പോള്‍ അത് പൊട്ടിച്ചിതറി. അതിന് ശേഷം കാതറിനെ ശിരച്ഛേദം ചെയ്യുകയായിരുന്നു. കുരിശുയുദ്ധകാലത്താണ് വി. കാതറിനോടുള്ള ഭക്തി വ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ലൈബ്രേറിയന്‍മാരുടെയും വക്കീലന്മാരുടെയും സ്വര്‍ഗീയ മധ്യസ്ഥാണ് വി. കാതറിന്‍ ഓഫ് അലക്‌സാന്‍ഡ്രിയ.

വി. കാതറിന്‍ ഓഫ് അലക്‌സാന്‍ഡ്രിയ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles