അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 21/30

(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 21/30 – തുടരുന്നു)
അന്തോനിയെന്ന ഒരു വ്യക്തിയുടെ പിതൃഭ്യത്യന് മുടി കൊഴിഞ്ഞു തൊലി തടിച്ചുവിങ്ങി, ആർക്കും ഭയവും അറപ്പും തോന്നിപ്പിക്കുന ബീഭത്സരൂപം. യജമാനൻ അയാളെ വിശുദ്ധന്റെ അടുക്കൽ കൊണ്ട വന്നു. തൽക്ഷണം അസുഖം വിട്ടുമാറി, പൂർവാരോഗ്യം തിരിച്ചുകിട്ടി.
തന്റെ അയൽവാസിയുടെ ഉയർച്ചയിൽ അസൂയാലുവായ ഒരാൾ അയാൾക്ക് പാനീയത്തിൽ വിഷം കലർത്തിക്കൊടുത്തു. വിഷം മരണ കാരണമായില്ലെങ്കിലും ശരീരമാസകലം വ്രണംകൊണ്ടു നിറഞ്ഞു. വിശുദ്ധന്റെ പക്കൽ കൊണ്ടുവന്ന ആ വ്യക്തിയെ അദ്ദേഹം ഒരു സ്‌പർശനംകൊണ്ടുതന്നെ സുഖപ്പെടുത്തി, പരിപൂർണ്ണ ആരോഗ്യം തിരിച്ചു നൽകി.
ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു.” (വി. ലൂക്കാ 9:2).
ഇത് ഹൃദയത്തിൽ സ്വീകരിച്ച മിശിഹായുടെ ശ്ലീഹൻമാരാകട്ടെ പുറപ്പെട്ട് ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയും ചെയ്‌തു.(വി. ലൂക്കാ 9 : 6) ക്രിസ്തുശിഷ്യരായ നമ്മുടോരോരുത്തരുടെയും വിളിയാണ് വചനം പ്രസംഗിക്കുന്നതും രോഗികളെ
സുഖപ്പെടുത്തുന്നതും. നമ്മെകൊണ്ട് ഇത്തരം കാര്യങ്ങൾ സാധിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഈ കൃപക്കായി ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.
പ്രാർത്ഥന
ദൈവപിതാവേ, അങ്ങേ പ്രിയമക്കളായ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ആബാ, ഞങ്ങൾക്കായി അവിടുന്ന് ചൊരിയുന്ന നന്മകളോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ ഏകജാതനായ യേശുക്രിസ്തുവിന്‍െറ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30) ഇതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാത്തരത്തിലുള്ള തിന്മയുടെ ശക്തികളെയും സ്വാധീനങ്ങളെയും അങ്ങ് പാതാളത്തിലേക്ക് ആട്ടിപ്പായിക്കണമേ. വചനം പ്രഘോഷിക്കുന്നതിലൂടെയും രോഗസൗഖ്യം നൽകുന്നതിലൂടെയുമെല്ലാം അങ്ങയുടെ നാമത്തെ മഹത്വപ്പെടുവാനും അങ്ങയുടെ സ്നേഹം അനേകരറിയുവാനും ഇടയാവട്ടെ. അങ്ങനെ പരിശുദ്ധാത്മാവിന്റെ സ്ഥാനപതികളാകുവാൻ അങ്ങയുടെ കരുണയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.
വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന
അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച് അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ
1സ്വർഗ്ഗ.1നന്മ. 1ത്രിത്വ
വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ