അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 1/30

അഞ്ചാം നൂറ്റാണ്ടിൽ ബാർബേറിയനിസം സഭയേയും യുറോപ്പിനെയും ആകമാനം ആക്രമിച്ചു കീഴടക്കിക്കൊണ്ടിരുന്ന അവസരത്തിൽ, സംസ്കാരത്തിന്റെയും ദൈവവിശ്വാസത്തിന്റെയും തിരികൊളുത്തിക്കൊണ്ട് തിന്മയുടെ ശക്തികളെ തുരത്തുവാനായി A.D 480 – ൽ ഇറ്റലിയിലെ നൂർസിയായിൽ ഒരു കുലീന കുടുംബത്തിലെ അംഗമായി ബെനഡിക്ട് ഭൂജാതനായി. ഉന്നതവിദ്യാഭ്യാസത്തിനായി റോമിലെത്തിയ ബെനഡിക്ട് നഗരത്തിൽ നടമാടിയിരുന്ന ലൗകീകതയ്ക്കും അസാന്മാർഗ്ഗികതയ്ക്കും എതിരെ പടപൊരുതാൻ തീരുമാനിച്ചു. അതിനുവേണ്ട ദൈവീകശക്തി ആർജ്ജിക്കുന്നതിനായി ഏകാന്തത നിറഞ്ഞ വനന്തരങ്ങളിലേക്ക് അദ്ദേഹം പലായനം ചെയ്തു.

സുബിയാക്കോ എന്ന സ്ഥലത്തെ വനാന്തരങ്ങളിൽ പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലും മൂന്ന് വർഷം ഏകാന്തതയിൽ കഴിഞ്ഞ ബനഡിക്ട് പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും പരസ്നേഹ പ്രവർത്തികളുടെയും ദിവ്യപ്രഭയാൽ പൂരിതനായി.

പ്രാർത്ഥിക്കുക ; പ്രവർത്തിക്കുക എന്നതായിരുന്നു വിശുദ്ധ ബെനഡിക്ടിന്റെ തത്വസംഹിത.

വിശുദ്ധ ബനഡിക്ടിന്റെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരമായിരുന്നു. വളർത്തമ്മയായ സിറില്ല ഒരിക്കൽ അടുത്ത വീട്ടിൽ നിന്ന് ഗോതമ്പു പാറ്റാനായി അരിപ്പത്തട്ടം വാങ്ങുകയുണ്ടായി. മേശപ്പുറത്ത് വച്ചിരുന്ന അരിപ്പത്തട്ടം കൈ തട്ടി നിലത്ത് വീണുടഞ്ഞു. അവൾ നിലവിളിച്ചു കരഞ്ഞു. വായ്പ വാങ്ങിയ പാത്രമായതിനാൽ ഉടമസ്ഥനോട് എന്തു പറയും? വിലപിക്കുന്ന വളർത്തമ്മയോട് ബെനഡിക്ടിന് സഹതാപം തോന്നി. രണ്ടായി പിളർന്നു പോയ അരിപ്പത്തട്ടം കൈയിലെടുത്ത് പൊട്ടിയ കഷണങ്ങൾ ചേർത്ത് പിടിച്ച് അദ്ദേഹം മുട്ടുകുത്തി പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞപ്പോൾ അത്ഭുതാവഹമായ അരിപ്പത്തട്ടം പൂർവസ്ഥിതിയിലായി. ചെറുപ്രായത്തിൽ തന്നെ ഇത്രയേറെ വിശുദ്ധിയുണ്ടായിരുന്ന ഈ വിശുദ്ധൻ തന്റെ നിഷ്കളങ്കതയിൽ ദൈവത്തെ മഹത്വപ്പെടുത്തി.

“തന്‍െറ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു.”[എഫേസോസ്‌ 1 : 4] ഈ പരിശുദ്ധിയും നിഷ്കളങ്കതയും ആണ് അദ്ദേഹത്തെ പിന്നീട് സാത്താന്റെ പേടിസ്വപ്നമാക്കി മാറ്റിയത്.

പ്രാർത്ഥന

സ്നേഹം തന്നെയായ ഈശോയെ, അങ്ങേ സ്നേഹത്തിൽ നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവരാകുവാൻ (സങ്കീര്‍ത്തനങ്ങള്‍ 15 : 2) കാരുണ്യപൂർവം ഞങ്ങളെ സഹായിക്കണമേ. വിശുദ്ധ ബെനഡിക്ട് തന്റെ നിഷ്കളങ്കതയിലൂടെ അങ്ങയേ മഹത്വപ്പെടുത്തിയതുപോലെ കൊച്ചു കൊച്ചു കാര്യങ്ങളിൽ അങ്ങയെ മഹത്വപ്പെടുത്തുവാൻ ഞങ്ങളെയും സഹായിക്കണമേ. എല്ലാം അവിടുത്തെ ദാനമാണെന്ന് മനസ്സിലാക്കുവാനും എല്ലാത്തിലും അങ്ങേയ്ക്ക് മഹത്വവും നന്ദിയും നൽകുവാനും കർത്താവേ ഞങ്ങളെ സഹായിക്കണമേ.

ഞങ്ങളുടെ കഴിവുകളും, ആരോഗ്യവും, സമ്പത്തും, സ്വാധീനവും, ശക്തിയും, കൃപകളും, ആശ്വാസവും എല്ലാം അങ്ങയുടെ ദാനമാണെന്ന് മനസ്സിലാക്കുവാനും അതിലെല്ലാം അങ്ങേയ്ക്ക് കൃതജ്ഞത അർപ്പിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

 

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles