അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 16/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 16/30 – തുടരുന്നു)

ബനഡിക്ടിന്റെ വിശുദ്ധമായ താപസജീവിതത്തിന്റെയും പ്രവർത്തനങ്ങളുടേയും ഫലമായി അനേകർ വിഗ്രഹാരാധനയുപേക്ഷിച്ച്
സത്യവിശ്വാസം സ്വീകരിച്ചു. ഇങ്ങനെ മാനസാന്തരത്തിലേക്കു വന്നവർ താമസിച്ചിരുന്ന ഒരു ഗ്രാമം ആശ്രമത്തിനടുത്തുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന കന്യാസ്ത്രീകളുടെ ആധ്യാത്മിക ഉന്നമനത്തിനായി ബനഡിക്ട് ഒരു സന്യാസിയെ അയയ്ക്കുക പതിവായിരുന്നു.

ഒരിക്കൽ ഉപദേശം കഴിഞ്ഞ് സന്യാസി കന്യാസ്ത്രികളിൽ നിന്നും ഏതാനും തുവാലകൾ (കൈലേസ്) സമ്മാനമായി ചോദിച്ചുവാങ്ങി കുപ്പായത്തിന്റെ കീശയിൽ ഒളിച്ചുവച്ചു. ആശ്രമത്തിൽ തിരിച്ചെത്തിയ സന്യാസിയെ വരവേറ്റത് ആബട്ടിന്റെ ശകാരമാണ്. “പിശാചെങ്ങനെ നിങ്ങളുടെ ഫ്യദയത്തിൽ പ്രവേശിച്ചു?” തൽക്ഷണം അയാൾ വിശുദ്ധന്റെ കാൽക്കൽ വീണ് തന്റെ മൂഢപ്രവ്യത്തിയേക്കുറിച്ച് മാപ്പിരന്നു.

“സ്വാര്‍ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്‌ടതയ്‌ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും.”(റോമാ 2 : 8) അതിനാൽ അർഹിക്കാത്തത് ആഗ്രഹിക്കാതെ വേണ്ടത് മാത്രം സ്വീകരിച്ച് ജീവിതത്തിൽ ക്രിസ്തുവിനെ മഹത്വപ്പെട്ടുത്താൻ നമ്മുക്ക് പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

കർത്താവായ ഈശോയ, തിരിച്ചു കിട്ടും എന്നു പ്രതീക്‌ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്‍മചെയ്യാൻ(ലൂക്കാ 6 : 35) ഞങ്ങളെ പഠിപ്പിക്കണമേ. സുഖഭോഗങ്ങളിലും ലോകത്തിന്റെ അംഗീകാരങ്ങളിലു വീണുപോകാതെ അങ്ങയിൽ ദൃഷ്ടിയുറപ്പിച്ച് ജീവിക്കുവാൻ ഞങ്ങളെ കൃപയാൽ ശക്തരാക്കണമേ. ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്‌തിട്ടുള്ള നന്‍മതിന്‍മകള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന്‌ അങ്ങയുടെ മുന്നിൽ അണയും എന്ന് ഞങ്ങൾ അറിയുന്നു.(2 കോറിന്തോസ്‌ 5 : 10) വിശുദ്ധ ബനഡിക്ടും ശിഷ്യൻമാരും ചെയ്തതുപോലെ മറ്റുള്ളവരോടു സുവിശേഷം പ്രസംഗിക്കുന്ന അവർ തിരസ്‌കൃതനാകാതിരിക്കുന്നതിന്‌ അവരുടെ ശരീരത്തിന്റെ പ്രവണകളെ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കിയതു പോലെ(1 കോറിന്തോസ്‌ 9 : 27) അങ്ങയുടെ സാക്ഷിളായ ഞങ്ങൾക്കും അവയെ കീഴടക്കാനുള്ള ശക്തി കാരുണ്യപൂർവ്വം നൽകി അനുഗ്രഹിക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles