ഇന്നത്തെ വിശുദ്ധന്‍: വി. അത്തനേഷ്യസ്

കത്തോലിക്കാ വിശ്വാസത്തിന്റെ കാവല്‍ക്കാരനും ആരിയനിസം എന്ന പാഷണ്ഡതയ്‌ക്കെതിരെ ശക്തമായി പട പൊരുതിയവനുമായ വി. അത്തനേഷ്യസ് ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയയിലാണ് ജനിച്ചത്. വൈകാതെ അദ്ദേഹം അലക്‌സാണ്‍ഡ്രിയയിലെ മെത്രാനായി തീരുകയും ആരിയനിസം എന്ന പാഷണ്ഡതയോട് പോരാടുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നാടുകടത്തപ്പെട്ട അത്തനേഷ്യസ് വലിയ യാത്രാനുഭവങ്ങള്‍ നേടി. കോണ്‍സ്റ്റന്റൈനിന്റെ പുത്രന്‍ രാജാവായപ്പോള്‍ അദ്ദേഹം അത്തനേഷ്യസിനെ വീണ്ടും അലക്‌സാണ്‍ഡ്രിയയുടെ മെത്രാനായി അവരോധിച്ചു. ക്രിസ്തുവിന്റെ ദൈവത്വം സ്ഥാപിക്കുന്നതിനായി ഏറെ സഹിക്കുകയും പോരാടുകയും പ്രസംഗിക്കുകയും എഴുതുകയും ചെയ്ത അത്തനേഷ്യസ് അവസാനം വിജയം കണ്ടു. ലൈഫ് ഓഫ് സെന്റ് ആന്തണി അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles