മരിയഭക്തി ജനകീയമാക്കിയ വിശുദ്ധ തൂലിക

കത്തോലിക്കാ ബിഷപ്പും, എഴുത്തുകാരനും, സംഗീതജ്ഞനും, കവിയുമൊക്കെ ആയിരുന്ന വി. അല്‍ഫോന്‍സ് മരിയ ഡി ലിഗോരിയുടെ ആധ്യാത്മിക ജീവിതവും പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. പരിശുദ്ധ വിമോചകസഭയുടെ സ്ഥാപകനായിരുന്ന അദ്ദേഹം 1762 ലാണ് സെന്റ് അഗത ഡി ഗോഥിയിലെ മെത്രാന്‍ പദവി സ്വീകരിക്കുന്നത്.

ദൈവശാസ്ത്രത്തിലും കവിതയിലും അദ്ദേഹത്തിന് അപാരമായ അവഗാഹമുണ്ടായിരുന്നു. മരിയഭക്തി കീര്‍ത്തനങ്ങള്‍ (The Glories of Mary) എന്ന പേരില്‍ അദ്ദേഹം രചിച്ച ഗ്രന്ഥത്തില്‍ മരിയഭക്തിയുടെ ആഴമേറിയ പഠനങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നു. നീരീശ്വരവാദികളായിരുന്ന ജാന്‍സെനിസ്റ്റുകള്‍ മാതാവിനോടുള്ള ആദരവിനെ ശക്തമായി എതിര്‍ത്തിരുന്ന സഭാ കാലഘട്ടത്തിലായിരുന്നു ‘ഗ്ലോറീസ് ഓഫ് മേരിയുടെ കടന്നുവരവ്. വി. അല്‍ഫോന്‍സസിന്റെ ധീരതയുടെയും മരിയഭക്തിയുടെയും ഫലമായി അങ്ങനെ വിശ്വാസികളുടെ ഇടയില്‍ പരി. കന്യകാമാതാവിന്റെ മഹത്വം വളര്‍ച്ച പ്രാപിച്ചു.

അഞ്ചു ഭാഗങ്ങളായി ഗ്രന്ഥം തിരിച്ചിരിക്കുന്നു. ആദ്യ ഭാഗത്ത് പരി. റാണിയുടെ യശസ്സിനെക്കുറിച്ചും, സ്വര്‍ഗ്ഗത്തിന്റെ വാതിലിനെക്കുറിച്ച് ബന്ധപെടുത്തിയും എഴുതിയിരിക്കുന്നു. വി. ബൊനവെഞ്ച്വറിന്റെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നു, ‘സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ പ്രവേശന കവാടം അമ്മയിലൂടെ മാത്രമാണ്’. നിര്‍മ്മലമായ മരിയന്‍ ആനന്ദങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ആണ് രണ്ടാം ഭാഗത്തില്‍. മാതാവിന്റെ ഏഴു വ്യാകുലങ്ങളെക്കുറിച്ച് മൂന്നാം ഭാഗം പ്രതിപാദിക്കുന്നു. അമ്മയുടെ പത്തു ഗുണങ്ങളെക്കുറിച്ച് നാലാം ഭാഗത്തിലും, മരിയന്‍ പ്രാര്‍ത്ഥനകളെയും, ഉപാസനകളെയും ഉള്‍പ്പെടുത്തി അവസാന ഭാഗവും എഴുതിയിരിക്കുന്നു. കൂടാതെ സമസ്ത അനുഗ്രഹങ്ങളുടെയും മധ്യസ്ഥയാണ് മാതാവ് എന്ന് ചൂണ്ടിക്കാട്ടി അനുബന്ധവും ചിട്ടപ്പെടുത്തിയിരിക്കുന്നു.

1787 ല്‍ വി. അല്‍ഫോന്‍സ് മരിയ ഡി ലിഗോരി ദിവംഗതനായി. 1839 ല്‍ അദ്ദേഹത്തെ സഭ വിശുദ്ധനായി വാഴ്ത്തുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കത്തോലിക്കാ എഴുത്തുകാരനായും, അനുരഞ്ജന കൂദാശയുടെ പുണ്യവാളന്‍ എന്ന പേരിലും അദ്ദേഹമിന്നും ഓര്‍മ്മിക്കപ്പെടുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles