സഹിക്കുന്ന ആത്മാവിന് വേണ്ടി ദൈവം വാദിക്കുമോ?

സഹിക്കുന്ന ആത്മാവിന്റെ സ്തുതിഗീതങ്ങള്‍ ആനന്ദപ്രദമാകുന്നതിനെ കുറിച്ചാണ് നാം ഫൗസ്റ്റീനയുടെ ഡയറിയുടെ കഴിഞ്ഞ ലക്കത്തില്‍ വായിച്ചത്. ഇത്തവണ നാം വായിക്കാന്‍ പോകുന്നത് തനിക്കു വേണ്ടി സഹിക്കുന്ന ആത്മാവിന് വേണ്ടി ദൈവം തന്നെ വാദിക്കും എന്നതിനെ കുറിച്ചാണ്. ഇനി വായന തുടരുക.

ഖണ്ഡിക – 117
ഇപ്രകാരമുള്ള ഒരാളോടൊത്തു വസിക്കുന്നവർ ബാഹ്യമായ സഹനങ്ങൾ കൂട്ടരുതെന്ന് ഞാൻ ഇവിടെ ഓർമ്മിപ്പിക്കുന്നു; കാരണം, ആത്മാവിന്റെ പാനപാത്രം
നിറഞ്ഞിരിക്കുമ്പോൾ അതിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്ന ചെറിയ തുള്ളി അതിന് സഹിക്കാൻ പറ്റുന്നതിലും അധികമാവുകയും കല്പ്പിന്റെ പാനപാത്രം കവിഞ്ഞൊഴുകാൻ ഇടയാവുകയും ചെയ്യുന്നു. അപ്രകാരമൊരു ആത്മാവിനുവേണ്ടി ആര് ഉത്തരം പറയും? മറ്റുള്ളവരുടെ സഹനങ്ങൾ വർദ്ധിപ്പിക്കാതിരിക്കാൻ നമുക്ക് കരുതലുണ്ടായിരിക്കണം. കാരണം, അത് കർത്താവിനെ അപ്രീതിപ്പെടുത്തുന്നു. ഒരാത്മാവ് ഇപ്രകാരമുള്ള പരീക്ഷണങ്ങൾ സഹിക്കുകയാണെന്ന് മറ്റു സഹോദരികൾക്കോ അധികാരികൾക്കോ അറിവോ, സംശയം പോലുമോ ഉണ്ടായിരിക്കുകയും, അവരുടെ സഹനങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നെങ്കിൽ, അവർ മാരക പാപം ചെയ്യുന്നു.

ദൈവം തന്നെ ആ ആത്മാവിനുവേണ്ടി വാദിക്കും. സ്വയമേ പാപമായ കാര്യങ്ങളല്ല ഞാൻ ഇവിടെ വിവക്ഷിക്കുന്നത്; പിന്നെയോ മറ്റു സാഹചര്യങ്ങളിൽ പാപമായി പരിഗണിക്കപ്പെടാത്ത കാര്യങ്ങളെപ്പറ്റിയാണ്. അതിനാൽ നമ്മുടെ മനസ്സാക്ഷിയിൽ ഇപ്രകാരമുള്ള ആത്മാവിന്റെ ഭാരത്തെപ്പറ്റി കരുതലുള്ളവരായിരിക്കാം. ഒരാത്മാവ് സഹിക്കുന്നതു കാണുമ്പോൾ അതിന്റെ സഹനം കൂട്ടുക എന്നത് സന്ന്യാസജീവിതത്തിലെ ഗൗരവതരമായ ഒരു പൊതുദോഷമാണ്. എല്ലാവരും ഇപ്രകാരം പ്രവർത്തിക്കുന്നു എന്നു ഞാൻ അർത്ഥമാക്കുന്നില്ല. എന്നാൽ, അപ്രകാരം ചെയ്യുന്ന കുറച്ചുപേരുണ്ട്. നമുക്കു തോന്നുന്ന എല്ലാത്തരത്തിലുള്ള മുൻവിധികളും നാം നടത്തുകയും, നിശ്ശബ്ദരായിരിക്കേണ്ട സന്ദർഭങ്ങളിൽ വീണ്ടും നാം അത് ആവർത്തിക്കുകയും ചെയ്യുന്നു.

ഖണ്ഡിക – 118
നാവ് ഒരു ചെറിയ അവയവമാണെങ്കിലും, വലിയ കാര്യങ്ങൾ ചെയ്യുന്നു. നിശ്ശബ്ദത പാലിക്കാത്ത ഒരു സന്ന്യാസിനിക്ക് ഒരിക്കലും വിശുദ്ധി പ്രാപിക്കാൻ
സാധ്യമല്ല. അതായത്, അവൾക്ക് ഒരിക്കലും ഒരു വിശുദ്ധയാകാൻ സാധിക്കുകയില്ല. അവൾ അവളെത്തന്നെ വഞ്ചിക്കാതിരിക്കട്ടെ – ദൈവാത്മാവാണ് അവളിലൂടെ സംസാരിക്കുന്നതെങ്കിൽ അവൾ നിശ്ശബ്ദയായിരിക്കരുത്. എന്നാൽ ദൈവസ്വരം ശ്രവിക്കണമെങ്കിൽ ആത്മാവിൽ നിശ്ശബ്ദത പാലിക്കണം. നിശ്ശബ്ദത പാലിക്കാൻ വരണ്ടുണങ്ങിയ നിശ്ശബ്ദതയല്ല – ആന്തരിക നിശ്ശബ്ദത, ദൈവത്തിൽ ധ്യാനാത്മകമായിരിക്കുക. നിശ്ശബ്ദത ഭഞ്ജിക്കാതെതന്നെ ഒരാൾക്ക് ധാരാളം സംസാരിക്കാൻ സാധിക്കും. മറിച്ച് നിരന്തരം നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് ഒരാൾക്ക് വളരെ കുറച്ചു സംസാരിക്കാനും പറ്റും. ഓ അപരിഹാര്യമായ നഷ്ടങ്ങൾ നിശ്ശബ്ദത പാലിക്കാത്തതുകൊണ്ട് സംഭവിക്കുന്നു! അയൽക്കാരന് വളരെയേറെ ഉപ്രദവം നാം വരുത്തുന്നു. മാത്രമല്ല, അതിലധികമായി നമുക്കുതന്നെയും. 

എന്റെ അഭിപ്രായത്തിലും അനുഭവത്തിലും നിശ്ശബ്ദതയെ സംബന്ധിച്ചുള്ള നിയമം ഏറ്റം പ്രാധാന്യം അർഹിക്കുന്നു. വായാടിയായ ആത്മാവിന് ദൈവം തന്നെത്തന്നെ പ്രദാനം ചെയ്യുകയില്ല. തേനീച്ചക്കൂട്ടിലെ മടിയനീച്ചയെപ്പോലെ അവർ മൂളി നടക്കുന്നു, എന്നാൽ തേൻ ശേഖരിക്കുന്നില്ല. വായാടിയായ ആത്മാവിന്റെ ഉള്ളു പൊള്ളയാണ്. അതിന് അവശ്യം വേണ്ട പുണ്യങ്ങളുടെ അഭാവമുണ്ട്.

ദൈവവുമായുള്ള ഗാഢസൗഹൃദമില്ല. കർത്താവ് വസിക്കുന്ന, ശാന്തമായ സമാധാനവും നിശ്ശബ്ദതയുമുള്ള ഒരു ആന്തരികജീവിതം വിചാരിക്കുകയേ വേണ്ട. ആന്തരിക നിശ്ശബ്ദതയുടെ മാധുര്യം രുചിച്ചിട്ടില്ലാത്ത ആത്മാവ് മറ്റുള്ളവരുടെ നിശ്ശബ്ദതയെ ശല്യപ്പെടുത്തുന്ന അസ്വസ്ഥമായ ആത്മാവാണ്. നിശ്ശബ്ദത പാലിക്കാതിരുന്നതുമൂലം നരകത്തിന്റെ ആഴത്തിൽ നിപതിച്ച വളരെ ആത്മാക്കളെ ഞാൻ കണ്ടിട്ടുണ്ട്. എന്തായിരുന്നു അവരുടെ പാപമെന്നു ഞാൻ ചോദിച്ചപ്പോൾ അവർതന്നെയാണ് ഇപ്രകാരം പറഞ്ഞത്. സന്യസ്തരുടെ ആത്മാക്കളായിരുന്നു അത്. എന്റെ ദൈവമേ, അവർ സ്വർഗ്ഗത്തിൽ ആയിരിക്കുക മാത്രമല്ല, വിശുദ്ധരാകുകയും ചെയ്യുമായിരുന്നു എന്ന ചിന്ത എത്ര വേദനാജനകമാണ്! ഓ ഈശോയേ, കരുണയായിരിക്കണമേ!

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles