കുമ്പസാരത്തില്‍ ഫലം നേടണമോ? ഇതാ വി. ഫൗസ്റ്റീന പറയുന്ന കാര്യങ്ങള്‍.

(53)  കുമ്പസാരക്കാരനെ സംബന്ധിച്ച് ഒരുകാര്യം കൂടി സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ പരീക്ഷണങ്ങൾക്കു വിധേയമാക്കുക എന്ന കടമകൂടി കുമ്പസാരക്കാരനുണ്ട്. താൻ കൈകാര്യം ചെയ്യുന്നത് വൈക്കോൽ തുരുമ്പോ, ഇരുമ്പോ, അതോ തനി സ്വർണ്ണം തന്നെയോ എന്നത് പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു. ഈ മൂന്നുതരത്തിലുള്ള ആത്മാവിനും വ്യത്യസ്തമായ പരിശീലനമാണ് ആവശ്യം. ഓരോ ആത്മാവിനും ചില അവസരങ്ങളിലും ചില സാഹചര്യങ്ങളിലും പ്രത്യേകിച്ച് ചില പ്രത്യേക അവസ്ഥകളിലും എത്രമാത്രം ഭാരം സഹിക്കാൻ പറ്റുമെന്നത് കുമ്പസാരക്കാരൻ മനസ്സിലാക്കിയിരിക്കേണ്ടത് വളരെ ആവശ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം തിക്തമായ വളരെ അനുഭവങ്ങൾക്കുശേഷം മാത്രമാണ് ഞാൻ മനസ്സിലാക്കപ്പെടുന്നില്ല എന്നു ഞാനറിഞ്ഞത്. പിന്നീട് എന്റെ അവസ്ഥയെ വെളിപ്പെടുത്തി എന്റെ മനസ്സമാധാനം നഷ്ടപ്പെടുത്താൻ ഞാൻ ഇടയാക്കിയില്ല. നല്ല അറിവും അനുഭവജ്ഞാനവും പാണ്ഡിത്യവുമുള്ള കുമ്പസാരക്കാരൻ ഈ കൃപകളെല്ലാം വിലയിരുത്തിയശേഷം മാത്രമാണ് ഇതു ചെയ്യുന്നത്. ചില കാര്യങ്ങൾ എങ്ങനെ കൈകാര്യംചെയ്യണമെന്ന് ഇപ്പോൾ എനിക്കറിയാം.

ഖണ്ഡിക – 113
വിശുദ്ധിക്കായി യത്നിച്ച് ഫലം നേടാൻ ആഗ്രഹിക്കുന്ന ആത്മാവിനോട് വീണ്ടും മൂന്നുകാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതായത്, കുമ്പസാരം പ്രയോജനപ്പെടുത്തുക. 

ആദ്യവാക്യം – പൂർണ്ണമായ ആത്മാർത്ഥതയും തുറവിയും. തുറവിയും നിഷ്കളങ്കതയും ഇല്ലാത്ത ആത്മാവിന്, ഏറ്റവും ജ്ഞാനവും വിശുദ്ധിയുമുള്ള ഒരു കുമ്പസാരക്കാരനുപോലും ബലം പ്രയോഗിച്ച് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. കപടതയും നിഗൂഢതയുമുള്ള ആത്മാവ് ആത്മീയജീവിതത്തിൽ വളരെ അപകടങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. ഇപ്രകാരമുള്ള ആത്മാവിന് കർത്താവായ ഈശോപോലും ഉന്നതമായ തലത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തുകയില്ല. കാരണം ഇപ്രകാരമുള്ള കൃപവഴി അതു പ്രയോജനമെടുക്കുകയില്ലെന്ന് അവിടുത്തേക്ക് അറിയാം.

രണ്ടാമത്തെ വാക്യം – എളിമ. എളിമയുള്ള ആത്മാവല്ലെങ്കിൽ അതിനു കുമ്പസാരം വഴി കിട്ടേണ്ട പ്രയോജനം ലഭിക്കുകയില്ല. അഹങ്കാരം അതിനെ അന്ധകാരത്തിൽത്തന്നെ സൂക്ഷിക്കുന്നു. അതിന്റെ ദുരവസ്ഥ മനസ്സിലാക്കാനോ, സമഗ്രപഠനം നടത്താനോ അതു തയ്യാറല്ല. അത് ഒരു മുഖംമൂടി ധരിക്കുകയും, തന്റെ സൗഖ്യത്തിനുള്ള എല്ലാകാര്യങ്ങളും ഒഴിവാക്കുകയും ചെയ്യുന്നു.

മൂന്നാമത്തെ വാക്യം – അനുസരണം. കർത്താവായ ഈശോതന്നെ വന്ന് അതിന്റെ കുമ്പസാരം കേട്ടാൽ പോലും അനുസരണയില്ലാത്ത ആത്മാവിനു വിജയം വരിക്കാൻ സാധ്യമല്ല. ഏറ്റവും അനുഭവജ്ഞാനമുള്ള കുമ്പസാരക്കാരനുപോലും അപ്രകാരമുള്ള ഒരാത്മാവിനെ സഹായിക്കാൻ സാധ്യമല്ല. അനുസരണമില്ലാത്ത ആത്മാവ് വലിയ ദുരിതങ്ങൾ നേരിടേണ്ടിവരും. പൂർണ്ണതയിലേക്കു വളരാൻ അതിനു സാധിക്കുകയില്ല. എന്നുമാത്രമല്ല, ആത്മീയ ജീവിതത്തിൽ വിജയിക്കാനും അതിനു സാധിക്കുകയില്ല. അനുസരണയുള്ള ആത്മാവിലേക്കാണു ദൈവം ഉദാരമായി കൃപകൾ ചൊരിയുന്നത്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles