രണ്ടു പ്രകാശരശ്മികളോടെ ദൈവകരുണയുടെ ഈശോ ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെടുന്നു

വിൽനൂസ്, ഒക്ടോബർ 26, 1934

വെള്ളിയാഴ്ച ആറുമണിക്കു പത്തു മിനിട്ടുള്ള സമയം, അത്താഴത്തിനായി ഞാനും കുറച്ച് വിദ്യാർത്ഥിനികളും കൂടി ഉദ്യാനത്തിൽനിന്നു വരുകയായിരുന്നു. ആദ്യതവണ ഞാൻ കണ്ടപോലെ, ഛായാപടത്തിൽ വരച്ചപോലെ ഈശോയെ ഞങ്ങളുടെ ചാപ്പലിനു മുകളിലായി ഞാൻ കണ്ടു. ഈശോയുടെ ഹൃദയത്തിൽനിന്നു പ്രവഹിക്കുന്ന രണ്ടു പ്രകാശരശ്മികൾ ഞങ്ങളുടെ ചാപ്പലും രോഗികളുടെ മുറിയും, പിന്നെ പട്ടണം മുഴുവനും, ലോകം മുഴുവനും വ്യാപിച്ചിരുന്നു. ഇത് ഏകദേശം നാലുമിനിട്ടു നീണ്ടുനിന്നു. പിന്നെ അപ്രത്യക്ഷമായി. മറ്റുള്ളവരിൽനിന്നു വിട്ട് എന്റെകൂടെ നടന്നിരുന്ന പെൺകുട്ടിയും ഈ കിരണങ്ങൾ കണ്ടു.

എന്നാൽ ഈശോയെ കണ്ടില്ല. എവിടെനിന്നാണ് ഈ പ്രകാശരശ്മികൾ വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല. അതിശയപ്പെട്ട് അവൾ ഇക്കാര്യം മറ്റുകുട്ടികളോടു പറഞ്ഞു. അവർ അവളെ കളിയാക്കി. അവളുടെ ഭാവനയോ അല്ലെങ്കിൽ കടന്നുപോയ വിമാനത്തിന്റെ പ്രകാശം പ്രതിഫലിച്ചതോ ആയിരിക്കുമെന്ന് അവർ അഭിപായപ്പെട്ടു. എന്നാൽ, ഇപ്രകാരമുള്ള പ്രകാശരശ്മികൾ ഇതിനു മുമ്പ് അവൾ കണ്ടിട്ടില്ല എന്നു പറഞ്ഞുകൊണ്ട് അവൾ തന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഒരു പക്ഷേ, സേർച്ച് ലൈറ്റ് ആയിരിക്കാമെന്ന് മറ്റുള്ളവർ പറഞ്ഞപ്പോൾ സേർച്ച് ലൈറ്റ് എന്തെന്ന് അവൾക്ക് അറിയാമെന്നും, ഇത്തരത്തിലൊരു പ്രകാശരശ്മി അവൾ ഇതുവരെ കണ്ടിട്ടില്ലെന്നും മറുപടി നൽകി.

അത്താഴത്തിനുശേഷം ആ പെൺകുട്ടി എന്നെ സമീപിച്ചു. ഈ രശ്മികൾ അവളെ വളരെ സ്പർശിച്ചതിനാൽ, അവൾക്കു നിശ്ശബ്ദയായിരിക്കാൻ സാധിച്ചില്ലെന്നും എല്ലാവരോടും ഇതുപറയണമെന്നുണ്ടെന്നും പറഞ്ഞു. എന്നാൽ, അവൾ ഈശോയെ കണ്ടിരുന്നില്ല. അവൾ ഈ പ്രകാശരശ്മികളെപ്പറ്റി എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു, ഇതെന്നെ വിഷമാവസ്ഥയിലാക്കി. എന്തെന്നാൽ, ഞാൻ ഈശോനാഥനെ കണ്ടെന്നു പറയാൻ എനിക്കു പറ്റുമായിരുന്നില്ല. അവൾക്ക് ആവശ്യമായ കൃപകൾ കൊടുക്കാൻ ഞാൻ കർത്താവിനോടു പ്രാർത്ഥിച്ചു. അവിടുന്ന് ഇപ്രകാരം പ്രവർത്തിക്കുന്ന സന്ദർഭങ്ങൾ എനിക്ക് അസ്വസ്ഥത നല്കിയെങ്കിലും, കർത്താവുതന്നെ അവിടുത്തെ വെളിപ്പെടുത്തുവാനുള്ള നടപടികൾ എടുക്കുന്നതുകൊണ്ട് ഞാൻ വളരെ സന്തോഷിച്ചു. ഈശോയ്ക്കുവേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.

88
(37) + ആരാധനാസമയത്ത് ദൈവത്തിന്റെ സാമീപ്യം ഞാൻ അനുഭവിച്ചു. ഒരു നിമിഷത്തിനുശേഷം ഈശോയെയും മറിയത്തെയും കണ്ടു. അവരെ കണ്ടപ്പോൾ ഞാൻ ആനന്ദത്താൽ നിറഞ്ഞു. ഞാൻ കർത്താവിനോടു ചോദിച്ചു; “ഈശോയേ, എന്റെ കുമ്പസാരക്കാരൻ അങ്ങയോടു ചോദിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കാര്യത്തിൽ എന്താണ് അവിടുത്തെ ഹിതം?” ഈശോ മറുപടിയായി പറഞ്ഞു:
അവൻ ഇവിടെ ആയിരിക്കണമെന്നും, അവനെ മാറ്റുന്ന കാര്യത്തിൽ അവൻ മുൻകൈ എടുക്കരുതെന്നുമാണ് എന്റെ ഹിതം. “മിശിഹാ, കരുണയുടെ രാജാവ്” എന്ന അടിക്കുറിപ്പ് രേഖപ്പെടുത്തട്ടെ എന്ന് ആരാഞ്ഞപ്പോൾ അവിടുന്നു പറഞ്ഞു: ഞാൻ കരുണയുടെ രാജാവാണ്. എന്നാൽ “മിശിഹാ” എന്ന പദം ഉപയോഗിച്ചില്ല. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ഈ ചിത്രം പരസ്യമായി പ്രദർശിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ഞായർ കരുണയുടെ തിരുനാൾ ആയിരിക്കണം. മാംസം ധരിച്ച വചനത്തിലൂടെയാണ് എന്റെ അത്യഗാധമായ കരുണയുടെ ആഴത്തെ ഞാൻ വെളിപ്പെടുത്തുന്നത്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles