ആത്മീയപീഡനങ്ങളിലൂടെ ഫൗസ്റ്റീന പുണ്യത്തില്‍ അഭിവൃദ്ധി നേടുന്നു

ഞാന്‍ വലിയ സമാശ്വാസത്താല്‍ നിറയുന്നതിനെക്കാള്‍ ഈ അവസ്ഥയില്‍ ആയിരിക്കുന്നതാണ് ദൈവത്തിന് കൂടുതല്‍ പ്രീതികരം എന്നു പറഞ്ഞ് ആ വൈദികന്‍ എന്നെ ആശ്വസിപ്പിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു: ‘സിസ്റ്റര്‍, ഇതൊരു വളരെ വലിയ ദൈവകൃപയാണ്. നിന്റെ ഈ അവസ്ഥയില്‍, നീ അനുഭവിക്കുന്ന എല്ലാ ആത്മീയ പീഡനങ്ങളോടുംകൂടി, നീ ദൈവത്തെ വേദനിപ്പിക്കുകയല്ല; മറിച്ച് പുണ്യത്തില്‍ അഭിവൃദ്ധി പ്രാപിക്കുകയാണ്.

ദൈവത്തിന്റെ വലിയ പദ്ധതികളും കൃപകളും ഞാന്‍ നിന്റെ ആത്മാവില്‍ കാണുന്നു; അവയെല്ലാം കണ്ടുകൊണ്ട് ഞാന്‍ കര്‍ത്താവിനു നന്ദി പറയുന്നു.’ എന്നിരിക്കലും, എന്റെ ആത്മാവ് പിഡനാവസ്ഥയില്‍ തുടര്‍ന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുരിതത്തിന്റെ നടുവില്‍, ഒരു കുരുടന്‍ തന്റെ വഴികാട്ടിയുടെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ട് അവന്റെ നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായി അനുസരിക്കുന്നതുപോലെ, ഞാന്‍ പ്രവര്‍ത്തിച്ചു. ഈ അഗ്നിപരീക്ഷയില്‍ അതു മാത്രമായിരുന്നു എന്റെ സുരക്ഷിതത്വം.

69
(29) ഓ ഈശോയെ, നിത്യസത്യമേ, എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമെ, കര്‍ത്താവെ, അങ്ങേക്കെല്ലാം സാധ്യമാണല്ലോ. അങ്ങയെക്കൂടാതെയുള്ള എന്റെ എല്ലാ പരിശ്രമങ്ങളും വൃഥാവിലാണെന്നു ഞാന്‍ അറിയുന്നു. ഓ ഈശോയെ എന്നില്‍നിന്നു മറഞ്ഞിരിക്കരുതേ, എന്തെന്നാല്‍ അങ്ങയെക്കൂടാതെ എനിക്കു ജീവിക്കുക സാധ്യമല്ല. എന്റെ ആത്മാവിന്റെ രോദനം കേള്‍ക്കണമേ. അവിടുത്തെ കരുണ ഒരിക്കലും നിലയ്ക്കുകയില്ലല്ലോ!

കര്‍ത്താവേ, എന്റെ ദുരിതത്തില്‍ അലിവു തോന്നണേ. അങ്ങയുടെ കരുണ എല്ലാ മാലാഖമാരുടെയും സകല ജനതകളുടെയും അറിവിനെ അതിലംഘിക്കുന്നതാണല്ലോ; അതിനാല്‍ അങ്ങ് എന്നെ ശ്രവിക്കുന്നില്ലെന്ന് എനിക്കു തോന്നിയാലും, അങ്ങേ കരുണക്കടലില്‍ ഞാന്‍ ശരണപ്പെടുന്നു, ഞാന്‍ വഞ്ചിക്കപ്പെടുകയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു

70
ആത്മാവ് ആന്തരികമായി പീഡിപ്പിക്കപ്പെട്ടും, ശാരീരികശക്തി ക്ഷയിച്ചും, മനസ്സ് അന്ധകാരാവൃതമായും ഇരിക്കുമ്പോള്‍ ഒരാള്ക്ക് തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് എത്ര ദുഷ്‌ക്കരവും ഭാരപ്പെടുത്തുന്നതുമാണെന്ന് ഈശോമാത്രം അറിയുന്നു. ഹൃദയത്തിന്റെ നിശ്ശബ്ദതയില്‍ ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു: ‘ഓ ക്രിസ്തുവേ, ആനന്ദവും ബഹുമാനവും മഹത്വവും അങ്ങേക്കുണ്ടാകട്ടേ; സഹനം എന്റേതായിരിക്കട്ടെ. മുള്ളുകള്‍ എന്റെ കാലുകളെ മുറിപ്പെടുത്തിയാലും, നിന്നെ അനുഗമിക്കുന്നതില്‍നിന്ന് ഒരടിപോലും ഞാന്‍ പിന്നോട്ടുപോവുകയില്ല.’

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles