ദൈവകൃപകളുണ്ടെങ്കിലും വഴിതെറ്റാന്‍ ഇടയുണ്ട്

55
ഫാ. ആന്‍ഡ്രാഷ് എസ്.ജെ.. വഴി എനിക്കു ലഭിച്ച ആത്മീയ ഉപദേശം

ഒന്നാമതായി: ഈ ഉള്‍പ്രേരണകളെ നീ അവഗണിക്കരുത്. എന്നാല്‍ എപ്പോഴും നിന്റെ കുമ്പസാരക്കാരനെ അവയെല്ലാം അറിയിക്കണം. ഈ ഉള്‍പ്രേരണകള്‍ നിന്നെ സംബന്ധിച്ചുള്ളതാണെങ്കില്‍; അതായത്, നിന്റെ ആത്മാവിന്റെയോ മറ്റ് ആത്മാക്കളുടെയോ നന്മയ്ക്കുള്ളതാണെങ്കില്‍; അവ അനുസരിക്കണമെന്ന് ഞാന്‍ പറയുന്നു; അവ അവഗണിക്കരുത്. എന്നാല്‍ അതെല്ലാം ചെയ്യുന്നത് നിന്റെ കുമ്പസാരക്കാരന്റെ ഉപദേശത്തോടുകൂടിയായിരിക്കണം.

രണ്ടാമതായി: വിശ്വാസത്തിനും, സഭയുടെ അരൂപിക്കും ചേരാത്ത വിധമാണ് ഈ ഉള്‍പ്രേരണകളെങ്കില്‍, അവയെ ഉടനെ തള്ളിക്കളയണം. എന്തെന്നാല്‍, അവ ദുഷ്ടാരൂപിയില്‍നിന്നു വരുന്നതാണ്.

മൂന്നാമതായി: ഈ ഉള്‍പ്രേരണകള്‍ പൊതുവായി ആത്മാക്കളെ സംബന്ധിച്ചതോ, അവരുടെ രക്ഷയെ ഉദ്ദേശിച്ചുള്ളതോ അല്ലെങ്കില്‍ അവയെ കാര്യമായി പരിഗണിക്കേണ്ടതില്ല; അവയെ അവഗണിക്കുന്നതാണ് ഉചിതം.

നീ ഒരിക്കലും തനിയെ നയിക്കപ്പെടുവാന്‍ ഇടയാകരുത്. ദൈവകൃപകളുണ്ടെങ്കിലും വഴിതെറ്റാന്‍ ഇടയുണ്ട്. എളിമ, എളിമ, എപ്പോഴും എളിമ. നമുക്കു തനിയെ ഒന്നും ചെയ്യാന്‍ സാധ്യമല്ല. എല്ലാം പൂര്‍ണ്ണമായും ദൈവകൃപയിലൂടെ മാത്രമാണ് സാധ്യമാകുന്നത്.

ആത്മാക്കളില്‍നിന്നു വലിയ വിശ്വാസം ദൈവം ആവശ്യപ്പെടുന്നുവെന്ന് നീ എന്നോടു പറയുന്നു; കൊള്ളാം. നിനക്കുതന്നെ ആദ്യം ഈ വിശ്വാസം ഉണ്ടായിരിക്കട്ടെ. ഒരു വാക്കുകൂടി – ഇതെല്ലാം ശാന്തതയോടെ സ്വീകരിക്കുക.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles