ഫൗസ്റ്റീന ദര്‍ശനത്തില്‍ തന്റെ കുമ്പസാരക്കാരനെ കാണുന്നു

53
ഇപ്പോള്‍ നീ കുമ്പസാരത്തിന് എന്നെയാണു സമീപിക്കുന്നത്. എന്നാല്‍ നിനക്കു സ്ഥിരമായി ഒരു കുമ്പസാരക്കാരന്‍, അതായത് ഒരു ആത്മീയ ഉപദേഷ്ടാവ് ഉണ്ടായിരിക്കണം.

ഇതു കേട്ടപ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥയായി. എല്ലാത്തില്‍ നിന്നും എനിക്ക് വിടുതല്‍ ലഭിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, നേരെ മറിച്ചാണ് സംഭവിച്ചത്. ഈശോയുടെ ആഗ്രഹങ്ങളെല്ലാം അനുഷ്ഠിക്കാനുള്ള സ്പഷ്ടമായ കല്പനയാണു ലഭിച്ചത്. ഇപ്പോള്‍ മറ്റൊരു പ്രശ്‌നം, എനിക്കു സ്ഥിരമായ ഒരു കുമ്പസാരക്കാരനില്ലായിരുന്നു. കുറെനാളത്തേക്ക് ഞാന്‍ ഒരേ കുമ്പസാരക്കാരനെയാണ് സമീപിച്ചിരുന്നതെങ്കിലും, അദ്ദേഹത്തോട് ഈ കൃപകളെപ്പറ്റി ഹൃദയം തുറന്നു സംസാരിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഇത് എനിക്കു വലിയ വേദന ഉളവാക്കി. അതിനാല്‍ ഈ കൃപകളെല്ലാം വേറെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ ഞാന്‍ ഈശോയോട് അപേക്ഷിച്ചു. എന്തെന്നാല്‍ ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്കറിയായ്കയാല്‍, ഞാന്‍ അവ പാഴാക്കിക്കളയുന്നു എന്നെനിക്കു തോന്നി. ‘ഈശോയെ, എന്റെ മേല്‍ കരുണയായിരിക്കണമേ. ഇത്രവലിയ കാര്യങ്ങള്‍ എന്നെ ഏല്‍പ്പിക്കരുതേ, ഞാന്‍ കേവലം ഒരു പൂഴിയും ഒന്നിനും കൊള്ളാത്തവളുമാണെന്ന് നീ കാണുന്നല്ലോ.’

എന്നാല്‍ ഈശോയുടെ നന്മ അനന്തമാണ്; ഭൂമിയില്‍ കാണപ്പെടുന്ന സഹായം ഈശോ എനിക്ക് വാഗ്ദാനം ചെയ്തു. കുറച്ചുനാളുകള്‍ക്കു ശേഷം (2) വില്‍നൂസില്‍ ഫാ. സൊപോച്ച്‌ക്കോയിലൂടെ അത് എനിക്കു ലഭിച്ചു. വില്‍നൂസില്‍ വരുന്നതിനു മുമ്പുതന്നെ ഒരു ദര്‍ശനത്തിലൂടെ ഞാന്‍ അദ്ദേഹത്തെ അറിഞ്ഞിരുന്നു. ഒരു ദിവസം ദര്‍ശനത്തില്‍ ഞങ്ങളുടെ ചാപ്പലില്‍ അള്‍ത്താരയുടെയും കുമ്പസാരക്കൂടിന്റെയും മദ്ധ്യേ ഞാന്‍ അദ്ദേഹത്തെ കണ്ടു. ഉടനെ എന്റെ ആത്മാവില്‍ ഒരു സ്വരം കേട്ടു. ഭൂമിയില്‍ നിനക്കു ലഭിക്കാന്‍ പോകുന്ന കാണപ്പെടുന്ന സഹായം ഇതാണ്. എന്റെ തിരുമനസ്സ് ഭൂമിയില്‍ നടപ്പിലാക്കാന്‍ ഇദ്ദേഹം നിന്നെ സഹായിക്കും.

54
ഒരു ദിവസം, ഇങ്ങനെയുള്ള സംശയങ്ങളാല്‍ തളര്‍ന്ന് ഞാന്‍ ഈശോയോടു ചോദിച്ചു: ‘ഈശോയെ, അങ്ങ് എന്റെ ദൈവമാണോ? അതോ ഒരു തരത്തിലുള്ള ഭൂതമാണോ? എന്തെന്നാല്‍ ഇതുപോലുള്ള മായയും ഭൂതങ്ങളും ഉണ്ടെന്ന് എന്റെ സുപ്പീരിയേഴ്‌സ് പറയുന്നു. നീ എന്റെ കര്‍ത്താവാണെങ്കില്‍ എന്നെ അനുഗ്രഹിക്കണമെന്ന് ഞാന്‍ യാചിക്കുന്നു.’ അപ്പോള്‍ ഈശോ എന്നെ വലിയ കുരിശടയാളത്താല്‍ അനുഗ്രഹിച്ചു. ഞാനും കുരിശു വരച്ചു. ഈ ചോദ്യം ചോദിച്ചതില്‍ ഞാന്‍ ഈശോയോടു ക്ഷമ ചോദിച്ചപ്പോള്‍, ഈ ചോദ്യത്താല്‍ ഞാന്‍ അവിടുത്തെ അനിഷ്ടപ്പെടുത്തിയില്ല, എന്നാല്‍ എന്റെ വിശ്വാസം അവിടുത്തെ വളരെ സന്തോഷിപ്പിച്ചു എന്ന് മറുപടി പറഞ്ഞു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles