സ്വര്‍ണ്ണ അരക്കച്ച കെട്ടി വെള്ളവസ്ത്രമിട്ട ഈശോ ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെടുന്നു

40
1929-ാം വര്‍ഷം. ഒരിക്കല്‍ ദിവ്യബലിയുടെ സമയത്ത്, ദൈവസാന്നിദ്ധ്യം ഒരു പ്രത്യേകവിധത്തില്‍ ഞാനനുഭവിച്ചു, ഞാന്‍ ദൈവത്തില്‍നിന്നു പിന്‍തിരിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പല അവസരങ്ങളിലും ഞാന്‍ ദൈവത്തില്‍നിന്ന് ഓടിയകന്നുപോകുമായിരുന്നു. എന്തെന്നാല്‍, ദുഷ്ടാരൂപിയുടെ ഇരയാകുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കാരണം, മറ്റുള്ളവര്‍ ഇതെല്ലാം ദുഷ്ടാരൂപിയുടെ പ്രവര്‍ത്തനമാണെന്ന് പലപ്പോഴും പറഞ്ഞിരുന്നു. ഈ സന്ദേഹം കുറച്ചു നാള്‍ നീണ്ടുനിന്നു.

ദിവ്യബലിയുടെ സമയത്ത്, വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനു മുമ്പായി, ഞങ്ങള്‍ വ്രതവാഗ്ദാനം പുതുക്കിയിലുന്നു. മുട്ടില്‍ നിന്നെഴുന്നേറ്റ്, വ്രതവാചകം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ സ്വര്‍ണ്ണ അരക്കച്ച കെട്ടി
വെള്ളവസ്ത്രമിട്ട ഈശോ പെട്ടെന്ന് എന്റെ അരികില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നിന്റെ വിശുദ്ധി കളങ്കപ്പെടാതിരിക്കാന്‍ എന്റെ നിത്യമായ സ്‌നേഹം നിനക്കു തരുന്നു. അതിന്റെ അടയാളമായി വിശുദ്ധിക്ക് എതിരായ പ്രലോഭനം നിനക്ക് ഒരിക്കലും ഉണ്ടാകുകയില്ല. ഈശോ തന്റെ സ്വര്‍ണ്ണ അരക്കച്ചയെടുത്ത് എന്റെ അരയില്‍ കെട്ടി.

അന്നുമുതല്‍ കന്യാവ്രതത്തിന് എതിരായ പ്രലോഭനങ്ങള്‍ ഒരിക്കലും ചിന്തയിലോ ഹൃദയത്തിലോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും പരിശുദ്ധ കന്യകാമറിയം എനിക്കു വാങ്ങിത്തന്ന ഏറ്റവും വലിയ കൃപകളില്‍ ഒന്നായിരുന്നു അതെന്ന് പിന്നീട് എനിക്കു മനസ്സിലാക്കാന്‍ സാധിച്ചു. വളരെ വര്‍ഷങ്ങളായി ഈ കൃപയ്ക്കായി മാതാവിനോടു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ സമയം മുതല്‍ ദൈവമാതാവിനോട് കൂടുതല്‍ ഭക്തി എനിക്ക് അനുഭവപ്പെട്ടു. ആന്തരികമായി എങ്ങനെ ദൈവത്തെ സ്‌നേഹിക്കണമെന്നും, എല്ലാ കാര്യത്തിലും അവിടുത്തെ തിരുവിഷ്ടം എങ്ങനെ നടപ്പാക്കണമെന്നും അമ്മ എന്നെ പഠിപ്പിച്ചു. ഓ മറിയമെ, അങ്ങ് ആനന്ദമാണ്. എന്തെന്നാല്‍ അങ്ങിലൂടെയാണ് ഈ ഭൂമിയിലേക്കും എന്റെ ഹൃദയത്തിലേക്കും ദൈവം കടന്നുവന്നത്.

41
(16) ഒരവസരത്തില്‍ ഒരു ദൈവദാസന്‍ മാരകപാപം ചെയ്യുവാനുള്ള അവസ്ഥയിലാണെന്നു ഞാന്‍ മനസ്സിലാക്കി. ദൈവം ആഗ്രഹിക്കുന്ന നരകത്തിന്റെ എല്ലാ പീഡനങ്ങളും എല്ലാ സഹനങ്ങളും എന്നിലേക്കയച്ച് ആ വൈദികനെ പാപസാഹചര്യത്തില്‍നിന്ന് ഒഴിവാക്കി, വിടുതല്‍ നല്‍കാന്‍ കനിയണമെന്ന് ഞാന്‍ അവിടുത്തോട് യാചിച്ചു. ഈശോ എന്റെ പ്രാര്‍ത്ഥന കേട്ടു. ആ നിമിഷം തന്നെ, എന്റെ തലയില്‍ ഒരു മുള്‍ക്കിരീടം എനിക്കനുഭവപ്പെട്ടു. എന്റെ തലച്ചോറുവരെ അതിന്റെ മുള്ളുകള്‍ ആഴ്ന്നിറങ്ങി. മൂന്നുമണിക്കൂര്‍ സമയം ഇതു നീണ്ടുനിന്നു. ആ പാപത്തില്‍നിന്ന് ആ ദൈവദാസന് വിടുതല്‍ ലഭിച്ചു. ദൈവത്തിന്റെ ഒരു പ്രത്യേക കൃപയാല്‍ അവന്റെ ആത്മാവ് ശക്തിപ്രാപിച്ചു.

 

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles