വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 12

 

ഓ എന്റെ ദൈവമേ

2)
ഭാവി ഓര്‍ക്കുകില്‍, എന്നില്‍ ഭയം നിറഞ്ഞിടുന്നു,
ചൂഴ്ന്നിറങ്ങണം എന്തിനു ഭാവിയിലേക്ക്?
ഈ നിമിഷം മാത്രമല്ലോ എനിക്കു വിലപ്പെട്ടത്
എന്തെന്നാല്‍, കടന്നുവരില്ല ഭാവി എന്‍ ഹൃദയത്തിലൊരിക്കലും

മാറ്റാമോ, തിരുത്താമോ, എന്‍ ഭൂതകാലത്തെ
കൂട്ടിച്ചേര്‍ക്കാമോ അതെനിക്ക് സാദ്ധ്യമല്ലതന്നെ,
പണ്ഡിതര്‍ക്കോ പ്രവാചകര്‍ക്കോ ആവതല്ലിത്
ഏല്‍പ്പിക്കൂ ദൈവത്തെ നിന്‍ ഭൂതകാലമത്രയും

ഓ, നിമിഷമെ, നീ പൂര്‍ണ്ണമായും എനിക്കു സ്വന്തം
പൂര്‍ണ്ണ ശക്തിയോടെ നിന്നെ ഉപയോഗിപ്പാനാഗ്രഹിപ്പൂ ഞാന്‍
ആവുംവിധം നന്നായ് ഉപയോഗിക്കും ഞാനങ്ങയെ
എളിയവളാണു ബലഹീനയാണു ഞാന്‍
എങ്കിലും സര്‍വ്വശക്തി തന്‍ കൃപ അങ്ങെനിക്കേകീടുന്നു

ദൈവകരുണയിലാശ്രയിച്ച് നിന്‍
പൈതലായ് ജീവിതം നയിച്ചിടുന്നു
അനുദിനമെന്‍ ഹൃദയം സമര്പ്പിക്കുന്നു.
നിന്‍ മഹത്വത്തിനായ് സ്‌നേഹത്തില്‍ ജ്വലിച്ചീടുന്നു.

3
ദൈവവും ആത്മാക്കളും

കരുണയുടെ രാജാവേ, എന്റെ ആത്മാവിനെ നയിക്കണമേ,
ദിവ്യകാരുണ്യത്തിന്റെ
സിസ്റ്റര്‍ ഫൗസ്റ്റീന

– വില്‍നൂസ്, ജൂലൈ 28, 1934

4)
ഓ എന്റെ ഈശോയെ, നിന്നിലുള്ളെന്‍ ശരണത്താല്‍
ഒരായിരം പൂമാലകള്‍ ഞാന്‍ കോര്‍ത്തിടുന്നു.
വിടരുമവയെന്ന് ഞാനറിയുന്നു
ദിവ്യപ്രകാശം അവയില്‍ പതിച്ചിടുമ്പോള്‍
വിടരുമവയെന്ന് ഞാനറിയുന്നു.

+ ഓ പരിശുദ്ധ പരമദിവ്യകാരുണ്യമെ,
എന്‍ദൈവത്തിന്‍ മറവിരിയേ
ഈശോയെന്‍ചാരെ നിത്യമുള്ളതിനാല്‍
തെല്ലുമേയില്ല ഭയം എന്‍ ഹൃദയത്തില്‍
(3) +

– വില്‍നൂസ്, ജൂലൈ 28, 1934
+ നോട്ട്ബുക്ക്‌

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles