സീ​റോ മ​ല​ബാ​ർ സഭാ സി​ന​ഡ് മൗ​ണ്ട് സെ​ന്റ് തോ​മ​സി​ൽ തു​ട​ങ്ങി

കാക്കനാട്: സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​യു​​​ടെ 27-ാമ​​​തു സി​​​ന​​​ഡി​​​ന്റെ രണ്ടാമ​​​ത്തെ സെ​​​ഷ​​​ൻ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്റ് തോ​​​മ​​​സി​​​ൽ ആരംഭിച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ചുബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ദീ​​​പം തെ​​​ളി​​​​​ച്ച് സി​​​ന​​​ഡി​​​ന്റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.  കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കാലവർഷകെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രാർത്ഥനയോടെ അനുസ്മരിച്ചുകൊണ്ട് സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാ രൂപതകളുടെയും ഔദാര്യപൂർവ്വകമായ സഹകരണം ഉണ്ടാകണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. മരണമടഞ്ഞ സാത്‌ന രൂപതയുടെ പ്രഥമ മെത്രാൻ മാർ അബ്രാഹം ഡി. മറ്റം പിതാവിനെയും സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രിബ്യുണൽ പ്രസിഡന്റായി ശുശ്രൂഷ ചെയ്തു വരവേ നിര്യാതനായ റവ. ഡോ. ജോസ് ചിറമേലിനെയും മാർ ആലഞ്ചേരി അനുസ്മരിച്ചു.

സഭയിലെ ആനുകാലിക പ്രതിസന്ധി പരിഹരിക്കാൻ സിനഡ​ഗംങ്ങൾ എല്ലാവരും ഒരേ മനസോടെ ചർച്ചകളിൽ പങ്കെടുക്കണമെന്നും പ്രതിസന്ധികളുടെ പരിഹാരം ഈ സിനഡിൽ തന്നെ ഉണ്ടാവാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ ഫസ്റ്റ് കൗൺസിലർ മോൺ. മിത്യ ലെസ്കോവർ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രളയ ദുരിതമനുഭവിക്കുന്നവരോടുള്ള ഫ്രാൻസിസ് പാപ്പായുടെ അനുശോചനം മോൺസിഞ്ഞോർ സിനഡിനെ അറിയിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് സിനഡിൽ പ്രഥമ പരി​ഗണന നല്കാൻ തീരുമാനിച്ചു.

അദിലബാദ് രൂപതാദ്ധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ് സി​​​ന​​​ഡി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്രാ​​​രം​​​ഭ​​​ധ്യാ​​​നം ന​​​യി​​​ക്കുകയും മേ​​​ജ​​​ർ ആ​​​ർ​​​ച്ചുബി​​​ഷ​​​പ്പി​​​ന്റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ മെ​​​ത്രാ​​ന്മാ​​​ർ ഒ​​​രു​​​മി​​​ച്ചു ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​ക്കുകയും ചെയ്തു.

മേ​​​ജ​​​ർ ആ​​​ർ​​​ച്ചുബി​​​ഷ​​​പ്പി​​​ന്റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡി​​​ൽ സ​​​ഭ​​​യി​​​ലെ 56 മെ​​​ത്രാ​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന സി​​​ന​​​ഡ് ര​​​ണ്ടാ​​​ഴ്ച നീ​​​ണ്ടു നി​​​ൽ​​​ക്കും.

 

 

ഫാ. ആന്റണി തലച്ചെല്ലൂർ

സെക്രട്ടറി, സീറോ മലബാർ മീഡിയ കമ്മിഷൻ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles