രാഷ്ട്രതലവന്മാർ പ്രൊ ലൈഫിന്റെ യഥാർത്ഥ കാഴ്ചപ്പാടിലേയ്ക്ക് വരണം: പ്രൊ ലൈഫ് എസ് എം സി

കൊച്ചി. രാഷ്രതലവന്മാർ പ്രൊ ലൈഫിന്റെ യഥാർത്ഥ കാഴ്ചപാടിലേയ്ക്ക് വരണമെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. അമേരിക്കയിൽ പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ഫോർ ലൈഫ് റാലി, സാർവദേശീയ പ്രൊ ലൈഫ് മുന്നേറ്റത്തിന് കരുത്തു പകരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യജീവന്റെ അന്തസ്സും പവിത്രതയും ഒരുമിച്ച് സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെന്ന് റാലിയെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രം പിന്റെ ആഖ്വാനം ചെയ്തു ലോക രാഷ്ട്രങ്ങൾ ഏറ്റെടുക്കണം. ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ വക്താവാണ് താനെന്നും അമേരിക്കൻ പ്രസിഡന്റ്‌ എന്ന നിലയിൽ പ്രൊ ലൈഫ് പ്രവർത്തകർക്കൊപ്പം നിൽക്കുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമായി.

ഓരോ കുഞ്ഞും അമൂല്യവും ദൈവത്തിന്റെ സമ്മാനമാണെന്ന ആത്യന്തിക സത്യം വ്യക്തമാക്കുവാനും, ഭ്രു ണഹത്യ അരുതെന്നും സമൂഹത്തെ ബോധ്യമാക്കുവാനും കഴിഞ്ഞ മാർച്ച്‌ ഫോർ റാലിയിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവതിയുവാക്കളും അടങ്ങിയ മലയാളികളായ കത്തോലിക്ക വിശ്വാസികളെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles