സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ജീവിതം സുരക്ഷിതക്കണമെന്ന് പ്രോലൈഫ് സമിതി

കൊച്ചി. വയനാട് ജില്ലയിലെ ബത്തേരിയിൽ ഷഹല ഷെറിന്റെ ജീവൻ നഷ്ട്ടപ്പെട്ട സാഹചര്യം സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതയുടെ ആവശ്യം വ്യക്തമാക്കുന്നു. സ്കൂളിലെ തുറന്നുകിടക്കുന്ന മാളവും പാമ്പും ഇനിയൊരിക്കലും വിദ്യാർത്ഥികളുടെ ജീവൻഹനിക്കാൻ ഇടവരരുതെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് പറഞ്ഞു.

സമൂഹത്തിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ നവികരിക്കുവാനും വർധിപ്പിക്കുവാനും ആവശ്യമായ ഫണ്ട് നൽകണമെന്നും അവശ്യപ്പെട്ടു. എൽ പി, യൂ പി സ്കൂളുകളിൽ മികവ് ഉറപ്പുവരുത്തുവാൻ തദേശസ്വയം ഭരണ സ്ഥാപനങ്ങളും പി ടി ഏ സമിതികളും ജാഗ്രതപുലർത്തണം. മാതാപിതാക്കളുടെ മനസ്സ് പുലർത്തേണ്ട അദ്ധ്യാപകർ സ്കൂളിലെ അന്തരീക്ഷം ശ്രദ്ധയോടെ സംരക്ഷിക്കുവാനും ഉത്തരവാതുത്വം കാണിക്കണം.
പകൽ സമയം കുട്ടികൾ സുരക്ഷിത സാഹചര്യത്തിൽആണെന്ന ബോധ്യത്തിൽ പഠിക്കുവാൻ അയക്കുന്ന മാതാപിതാക്കൾ ആശങ്കയിൽ ആണ്. മുഴുവൻ സ്കൂളുകളിളും സർക്കാരും പി ടി ഏ യും അപകട സാധ്യതയില്ലെന്നു ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles