ഇന്നത്തെ വിശുദ്ധ: വി. തെരേസ ഓഫ് ലോസ് ആന്‍ഡസ്

1900 കളില്‍ ചിലിയിലെ സാന്റിയാഗോ എന്ന സ്ഥലത്ത് വസിച്ചിരുന്ന ഒരു പെണ്‍കുട്ടി വി. കൊച്ചുത്രേസ്യയുടെ ആത്മകഥ വായിച്ചു. ആ വായനാനുഭവം അവളിലെ ദൈവാഭിമുഖ്യം വളര്‍ത്തുകയും ജ്വലിപ്പിക്കുകയും ചെയ്തു. പത്തൊന്‍പതാം വയസ്സില്‍ അവള്‍ തെരേസ എന്ന പേര് സ്വീകരിച്ച് കര്‍മലീത്താ മഠത്തില്‍ ചേര്‍ന്നു. പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും അവള്‍ അവിടെ വിശുദ്ധ ജീവിതം നയിച്ചു. ഞാന്‍ ദൈവത്തിന്റേതാണ്. എന്റെ സ്രഷ്ടാവായ അവിടുന്നാണ് എന്റെ ആദിയും അന്തവും എന്ന് അവള്‍ തന്റെ ഡയറിയില്‍ എഴുതി. തന്റെ കത്തുകളിലൂടെ അവള്‍ ആത്മീയാനുഭവങ്ങള്‍ അനേകം വ്യക്തികളോട് പങ്കു വച്ചു. ഇരുപതാം വയസ്സില്‍ അവള്‍ രോഗബാധിതയായി. ഉടന്‍ തന്നെ പൂര്‍ണവ്രതവാഗ്ദാനം സ്വീകരിച്ച തെരേസ വൈകാതെ മരണമടഞ്ഞു. ആന്‍ഡസിലെ പുഷ്പം എന്ന് അവള്‍ അറിയപ്പെടുന്നു.

വി. തെരേസ ഓഫ് ലോസ് ആന്‍ഡസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles