ഇന്നത്തെ വിശുദ്ധ: വി. മാര്‍ഗരറ്റ് ഓഫ് കൊര്‍ട്ടോണ

ടസ്‌കനിയിലെ ലവിയാനോയില്‍ ജനിച്ച മാര്‍ഗരറ്റിന് ഏഴു വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടമായി. രണ്ടാമ്മയോടൊപ്പം കഴിയുക ദുസ്സഹമായിരുന്നതിനാല്‍ അവള്‍ ആര്‍സെനോ എന്നയാളുടെ കൂടെ ഒന്‍പത് വര്‍ഷം താമസിച്ചു. വിവാഹം ചെയ്യാതെയാണ് അവര്‍ താമിസിച്ചു. എന്നാല്‍ താന്‍ ചെയ്യുന്നത് തെറ്റാണോ എന്ന് അവള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. ഒരു ദിവസം ആകസ്മകമായി ആര്‍സെനോ കൊല്ലപ്പെട്ടു. ഈ കുറ്റകൃത്യം കണ്ട മാര്‍ഗരറ്റ് കഠിനമായി പശ്ചാത്തപിച്ചു. അവള്‍ മകനോടൊപ്പം കൊര്‍ട്ടോണയിലേക്ക് മടങ്ങുകയും ഏറെ നാള്‍ കഴിയും മുമ്പേ അവളുടെ മകന്‍ ഒരു സന്ന്യാസി ആയിത്തീരുകയും ചെയ്തു. 1277 ല്‍ അവളുടെ മാനസാന്തരത്തിന് ശേഷം മാര്‍ഗരറ്റ് ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ അംഗമായി. കടുത്ത പ്രായശ്ചിത്ത ജീവിതമാണ് മാര്‍ഗരറ്റ് നയിച്ചത്. അവള്‍ ഒരു ആശുപത്രി സ്ഥാപിക്കുകയും ഫ്രാന്‍സിസിനെ പോലെ ദിവ്യകാരുണ്യുവും യേശുവിന്റെ പീഡാനുഭവങ്ങളും ധ്യാനിക്കുകയും ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles