ഇന്നത്തെ വിശുദ്ധ: വി. ജൂലി ബില്ല്യാര്‍ട്ട്

ഫ്രാന്‍സിലെ കുവില്ലിയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മേരി റോസ് ജൂലി ബില്ല്യാര്‍ട്ട് ചെറുപ്പം മുതലേ ആത്മീയ കാര്യങ്ങളിലും പാവങ്ങളെ സഹായിക്കുന്നതിലും ആഭിമുഖ്യം കാണിച്ചു. 30 വയസ്സായപ്പോള്‍ ജൂലിക്ക് വിചിത്രമായ ഒരു രോഗം ബാധിച്ചു. തന്റെ പിതാവിനെ ആരോ ആക്രമിക്കുന്നത് കണ്ട ജൂലി തളര്‍ന്നു പോയി. തുടര്‍ന്നുള്ള ഇരുപത് വര്‍ഷങ്ങള്‍ കിടക്കയില്‍ കിടന്നു കൊണ്ട് അവള്‍ വേദോപദേശം പഠിപ്പിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് അവള്‍ ഏറെ പ്രയാസങ്ങളിലൂടെ കടന്നു പോയി. എങ്കിലും ആത്മീയമായി വളരാന്‍ ആ കാലഘട്ടം അവളെ സഹായിച്ചു. വിപ്ലവകാരികള്‍ അവളെ വേട്ടയാടിതിനാല്‍ അവള്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്നു. 1803 ല്‍ ഫ്രാന്‍കോയ്‌സ് ബോര്‍ഡന്‍ എന്ന വനിതയുമായി ചേര്‍ന്ന് അവള്‍ നോത്ര്ദാം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. പാവപ്പെട്ട ക്രൈസ്തവ പെണ്‍കുട്ടികള്‍ക്കും മതാധ്യാപകര്‍ക്കും പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം. 1816 ല്‍ ജൂലി മരണടഞ്ഞു. ഏപ്രില്‍ 8നാണ് വി. ജൂലിയുടെ തിരുനാള്‍

വി. ജൂലി ബില്ല്യാര്‍ട്ട്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles