ഇന്നത്തെ വിശുദ്ധ: വി. ജോവാന്‍ ഓഫ് ആര്‍ക്ക്

ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ജോവാന് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ദിവ്യദര്‍ശനങ്ങള്‍ ലഭിക്കാന്‍ ആരംഭിച്ചു. വി. മിഖായേല്‍, അലക്‌സാന്‍ഡ്രിയയിലെ കാതറിന്‍, അന്ത്യോക്യയിലെ മാര്‍ഗരറ്റ് എന്നവരായിരുന്നു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലുള്ള ശതവല്‍സര യുദ്ധത്തില്‍ ജോവാന്‍ ഫ്രാന്‍സിന്റ സൈന്യനിരയെ നയിച്ചു. ജോവാന്റെ മികവില്‍ ഫ്രാന്‍സ് ഓര്‍ലീന്‍സ്, ട്രേയെസ് എന്നീ നഗരങ്ങള്‍ ഇംഗ്ലിഷു കാരില്‍ നിന്ന് തിരിച്ചു പിടിച്ചു. 1429 ല്‍ അവള്‍ ചാള്‍സ് ഏഴാമന്‍ രാജകുമാരനെ രാജാവായി വാഴിച്ചു. എന്നാല്‍ ദുര്‍മന്ത്രവാദിനി എന്നാരോപിച്ച് ഫ്രഞ്ചുകാര്‍ ജോവാനെ ഇംഗ്ലീഷുകാര്‍ക്ക് വിറ്റു. കഠിനമായ വിചാരണയ്ക്കു ശേഷം ജോവാന്‍ ജീവിനോടെ ദഹിപ്പിക്കപ്പെട്ടു. അവളുടെ ചാരം സിയെന്‍ നദിയില്‍ ഒഴുക്കി. ജോവാന്‍ യഥാര്‍ത്ഥത്തില്‍ കൂദാശകളെ അത്യന്തം സ്‌നേഹിച്ചിരുന്നു, പാവങ്ങളോട് കരുണയുള്ളവളും ആയിരുന്നു. 1920 ല്‍ ജോവാന്‍ ഓഫ് ആര്‍ക്ക് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles