വി. ഫ്രാന്‍സിസ് അസ്സീസി

രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സീസി അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ അനുകരിച്ച് ജീവിക്കാന്‍ ശ്രമിച്ച വിശുദ്ധനാണ്. ഇറ്റലിയുടെ മധ്യസ്ഥനായ വി. ഫ്രാന്‍സിസ് പോര്‍സ്യുന്‍കുളയിലാണ് ജനിച്ചത്. യുവത്വത്തില്‍ ആര്‍ഭാഢമായ ജീവിതം നയിച്ച ഫ്രാന്‍സിസിന് ഒരു രോഗബാധ ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ച് ബോധ്യം നല്‍കി. അദ്ദേഹം ആത്മപരിത്യാഗത്തിന്റെ ജീവിതം നയിച്ചു. വഴിയില്‍ വച്ചു കണ്ടുമുട്ടിയ ഒരു കുഷ്ഠരോഗിയില്‍ ഫ്രാന്‍സിസ് ക്രിസ്തുവിനെ കണ്ടുമുട്ടി. എന്റെ ആലയം പുതുക്കിപ്പണിയുക എന്ന ദൈവകല്‍പന ശ്രവിച്ച് അദ്ദേഹം സഭയെ നവീകരിക്കാന്‍ ഇറങ്ങി. എല്ലാം പരിത്യജിച്ച് ദരിദ്രരില്‍ ദരിദ്രനായി അദ്ദേഹം ജീവിച്ചു. അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭ സ്ഥാപിച്ചു. 44 ാം വയസ്സില്‍ വലിയൊരു പ്രകൃതിസ്‌നേഹി കൂടിയായിരുന്ന ഫ്രാന്‍സിസ് ഇഹലോകവാസം വെടിഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles