ഇന്നത്തെ വിശുദ്ധൻ: വില്ലനോവയിലെ വി. തോമസ്

സ്‌പെയിനിലെ കാസ്റ്റിലെയാണ് തോമസിന്റെ ജന്മദേശം. അദ്ദേഹം വളർന്നു വന്നത് വില്ലനോവ പട്ടണത്തിലായതു കൊണ്ടാണ് ആ പേര് ലഭിച്ചത്. അൽക്കല സർവകലാശാലയിൽ മികച്ച വിദ്യാഭ്യാസമാണ് തോമസിന് ലഭിച്ചത്. വൈകാതെ അവിടെ തന്നെ അദ്ദേഹം പ്രസിദ്ധനായ ഒരു പ്രഫസറായി മാറി. സലമാൻകയിലെ അഗസ്റ്റീനിയൻ സഭയിൽ ചേർന്ന അദ്ദേഹം പുരോഹിതനായി. വൈകാതെ അദ്ദേഹം സഭയുടെ പ്രൊവിൻഷ്യാളായി ഉയർന്നു. ആദ്യമായി അഗസ്റ്റീനിയൻ സഭക്കാരെ അമേരിക്കയിലേക്ക് മിഷൻ പ്രവർത്തനത്തിന് അയച്ചത് അദ്ദേഹമാണ്. തന്റെ ഭവനം മോടി പിടിപ്പിക്കാൻ ഗ്രനാഡയിലെ കത്തീഡ്രൽ ചാപ്റ്റർ അദ്ദേഹത്തെ ഏൽപിച്ച പണം കൊണ്ട് അദ്ദേഹം ഒരു ആശുപത്രിയാണ് പണികഴിപ്പിച്ചത്. അനേകം പാവപ്പെട്ടവർ അദ്ദേഹത്തിന്റെ സഹായം തേടി എന്നും വരുമായിരുന്നു. ജീവിതകാലത്ത് തന്നെ പാവങ്ങളുടെ പിതാവ് എന്ന് തോമസ് അറിയപ്പെട്ടിരുന്നു. 1658 ൽ അദ്ദേഹം വിശുദ്ധനായി ഉയർത്തപ്പെട്ടു.

വില്ലനോവയിലെ വി. തോമസ്, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles