ഇന്നത്തെ വിശുദ്ധന്‍: വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍

റോബര്‍ട്ട് ബെല്ലാര്‍മിന്‍ എഡി 1570 ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുമ്പോള്‍ സഭയുടെ ചരിത്രവും സഭാപിതാക്കന്മാരുടെ രചനകളും തമസ്‌കരിക്കപ്പെട്ടു കിടക്കുകയായിരുന്നു. പ്രൊട്ടസ്റ്റന്റ് നവോത്ഥാക്കളുടെ ആക്രമണങ്ങള്‍ക്കെതിരെ അദ്ദേഹം കത്തോലിക്കാ സഭാ സിദ്ധാന്തങ്ങളെ ശാസ്ത്രീയമായി ക്രോഡീകരിച്ചു. ലൂവെയന്‍ സര്‍വകലാശാലയില്‍ പ്രഫസറാകുന്ന ആദ്യത്തെ ഈശോ സഭാ വൈദികനും വി. റോബര്‍ട്ട് ബെല്ലാര്‍മിനാണ്. പാണ്ഡിത്യത്തില്‍ അതുല്യനായിരുന്ന റോബര്‍ട്ടിനെ ക്ലെമെന്റ് ഏഴാമന്‍ മാര്‍പാപ്പാ കര്‍ദിനാള്‍ പദവി നല്‍കി ആദരിച്ചു. വത്തിക്കാനില്‍ താമസിക്കുമ്പോഴും അദ്ദേഹം ചെലവുകുറച്ചാണ് ജീവിച്ചത്. പാവങ്ങളുടെ ഭക്ഷണം മാത്രം കഴിച്ചു. 1621 സെപ്തംബര്‍ 17 ന് അദ്ദേഹം മരണമടഞ്ഞു.

വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles