ഇന്നത്തെ വിശുദ്ധന്‍: നോളയിലെ വി. പൗളിനൂസ്

ഒരു റോമന്‍ പ്രീഫക്ടിന്റെ മകനായി ബോര്‍ഡോയില്‍ ജനിച്ച പൗളിനൂസ് മുതിര്‍ന്നപ്പോള്‍ പ്രഗദ്ഭനായ അഭിഭാഷകനായി. റോമാ സാമ്രാജ്യത്തില്‍ വിവിധ സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചു. ബോര്‍ഡോ മെത്രാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ച് പൗളിനൂസും അദ്ദേഹത്തിന്റെ സ്‌പെയിന്‍കാരിയായ ഭാര്യ തെരാസിയയും സ്‌പെയിനിലേക്ക് പോയി. അനേക വര്‍ഷം മക്കളില്ലാതിരുന്ന അവര്‍ക്ക് ഒരു മകന്‍ ജനിച്ചുവെങ്കിലും ഒരാഴ്ചക്കുളളില്‍ അവന്‍ മരിച്ചു പോയത് ആ ദമ്പതികളെ കര്‍ക്കശമായ ആത്മീയ ജീവിതത്തിലേക്ക് നയിച്ചു. സ്വത്തെല്ലാം അവര്‍ പാവങ്ങള്‍ക്ക് നല്‍കി. ഒരു ക്രിസ്മസ് ദിനത്തില്‍ പൗളിനൂസ് പുരോഹിതനായി അഭിഷിക്തനായി.

നോളയിലെ വി. പൗളിനൂസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles