ഇന്നത്തെ വിശുദ്ധന്‍: കുരിശിന്റെ വി. പൗലോസ്

1694 ല്‍ വടക്കന്‍ ഇറ്റലിയില്‍ ജനിച്ച പോള്‍ ഡാനിയോയുടെ കാലത്ത് മഹാനായ ഒരു ഗുരു എന്നതിലപ്പുറം യേശുവിനെ പലരും ദൈവമായ അംഗീകരിച്ചിരുന്നില്ല. കുറച്ചുകാലം സൈന്യത്തില്‍ സേവനം ചെയ്ത ശേഷം പൗലോസ് ഏകാന്തതയിലേക്കും പ്രാര്‍ത്ഥനയിലേക്കും പിന്‍മാറി. യേശുവിന്റെ പീഡാനുഭവങ്ങളോട് അദ്ദേഹത്തിന് പ്രത്യേകമായ ഭക്തിയുണ്ടായിരുന്നു. സകല ജനങ്ങളോടുമുള്ള ദൈവസ്‌നേഹത്തിന്റെ പ്രകടനമായിട്ടാണ് പോള്‍ യേശുവിന്റെ പീഡാനുഭവത്തെ വീക്ഷിച്ചത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അനേകരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും കാരുണ്യപ്രവര്‍ത്തിയും ജനഹൃദയങ്ങളെ ആകര്‍ഷിച്ചു. 1720 ല്‍ പൗലോസ് കോണ്‍ഗ്രിഗേഷന്‍ ഓഫ് പാഷന്‍ എന്ന പേരില്‍ ഒരു സന്യാസ സഭ സ്ഥാപിച്ചു. ക്രിസ്തുവിന്റെ പീഢകളോടുള്ള ഭക്തിക്ക് പ്രാധാന്യം നല്‍കിയിരുന്ന ഈ സഭ പാവങ്ങളോട് സുവിശേഷം പ്രസംഗിച്ചു. 1747 ല്‍ ഈ സഭയുടെ സുപ്പീരിയര്‍ ജനറലായി കുരിശിന്റെ വി. പോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 1775 ല്‍ മരണമടഞ്ഞ പോള്‍ 1867 ല്‍ വിശുദ്ധനായി അവരോധിക്കപ്പെട്ടു.

കുരിശിന്റെ വി. പൗലോസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles