ഇന്നത്തെ വിശുദ്ധ: അസ്സീസിയിലെ വി. ആഗ്നസ്

വി. ക്ലാരയുടെ ഇളയ സഹോദരിയാണ് വി. ആഗ്നസ്. ക്ലാരയുടെ പാദങ്ങള്‍ പിന്‍ചെന്നു കൊണ്ട് ആഗ്നസ് സന്ന്യാസിനിയാകാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ വീട്ടുകാര്‍ അവളെ മഠത്തില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കി കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ അത്ഭുതകരമായി ആഗ്നസിന്റെ ശരീരത്തിന് ഭാരമേറുകയും അവളെ അനക്കാന്‍ പോലും വീട്ടുകാര്‍ക്ക് സാധിക്കാതെ വരികയും ചെയ്തു. കാറ്ററിനാ എന്നായിരുന്നു അവളുടെ ശരിക്കുള്ള പേര്. ആഗ്നസ് എന്നു പേര് നല്‍കിയത് വി. ഫ്രാന്‍സിസ് അസ്സീസിയാണ്. സാന്‍ ഡമിയാനോയില്‍ ക്ലാരയെ പോലെ ആഗ്നസും പരിത്യാഗജീവിതം നയിച്ചു. 1221 ല്‍ ദരിദ്ര സന്ന്യാസിനികളാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മോണ്ടിസെല്ലിയിലെ ബെനഡിക്ടൈന്‍ സന്ന്യാസിനിമാര്‍ ക്ലാരയെ സമീപിച്ചപ്പോള്‍ അവരുടെ മഠാധിപയായി ക്ലാര അയച്ചത് ആഗ്നസിനെയാണ്. 1253 ല്‍ ആഗ്നസ് സാന്‍ ഡമിയാനോയിലെക്ക് മടങ്ങി വന്നു. ക്ലാര മരിച്ച് ഏറെ താമസിയാതെ ആഗ്നസും മരണമടഞ്ഞു.

അസ്സീസിയിലെ വി. ആഗ്നസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles