ഇന്നത്തെ വിശുദ്ധ: വി. ആഗ്നസ്

ജനുവരി 21: വി. ആഗ്നസ്

ആഗ്‌നസ് എന്നാല്‍ കുഞ്ഞാട് എന്നാണര്‍ത്ഥം. പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ക്രിസ്തുവിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധയാണ് ആഗ്‌നസ്. ഐതിഹ്യമനുസരിച്ച് സുന്ദരിയായ ആഗ്‌നസിനെ വിവാഹം ചെയ്യാന്‍ പല റോമന്‍ യുവാക്കളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ക്രിസ്തുവിനു വേണ്ടി എല്ലാം ഉഴിഞ്ഞു വച്ചിരുന്ന ആഗ്നസ് വിവാഹാഭ്യര്‍ത്ഥനകളെല്ലാം നിരസിച്ചു. ഇതില്‍ കുപിതരായ ചിലര്‍ ആഗ്‌നസ് ക്രിസ്ത്യാനിയാണെന്ന് കാണിച്ച് പരാതി നല്‍കി. ആഗ്നസിനെ അധികാരികള്‍ അറസ്റ്റ് ചെയ്ത് വ്യഭിചാരശാലയ്ക്കു കൈമാറി. അവളെ ആസക്തിയോടെ നോക്കിയ ഒരാളുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി എന്ന് ഒരു ഐതിഹ്യം പറയുന്നു. അവളുടെ പ്രാര്‍ത്ഥന കൊണ്ടു തന്നെ പി്ന്നീട് അയാള്‍ക്ക് കാഴ്ച തിരിച്ചു കിട്ടി. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഉറച്ചു നിന്ന് ആഗ്‌നസിനെ റോമന്‍ അധികാരികള്‍ വധിച്ചു.

വി. ആഗ്നസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles