അരുത്, ഈ കൊടും ക്രൂരത!

സാബു ജോസ്

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രെസിഡണ്ട്

 

അഹിംസയുടെ നാട്ടിൽ അമ്മയുടെ ഉദരത്തിലും ജീവന് രക്ഷയില്ല!!!മഹാത്മാവിന് പ്രണാമം അർപ്പിക്കേണ്ടതിൻെറ തലേ ദിവസം കേന്ദ്ര മന്ത്രി നടത്തിയ പ്രസ്‌താവന മുഴുവൻ മനുഷ്യസ്നേഹികളെയും വേദനിപ്പിക്കുന്നു .1971 ൽ കർശനമായ വ്യവസ്ഥകളോടെ ഇന്ത്യയിൽ നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട നുസരിച്ച് 12 ആഴ്ചവരെ യെ ഭ്രൂണഹത്യക്കു ഇന്ത്യയിൽ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അത് 20 ആഴ്ച വരെ എത്തി നിൽക്കുന്നു. എന്നാൽ ഇത് 24 ആഴ്ചവരെ ആക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിൻറെ ഇപ്പോഴത്തെ തീരുമാനം ഭ്രൂണഹത്യക്കു അനുകൂലമായ സാഹചര്യം ഒരുക്കും.

ഗർഭാവസ്ഥയിലുള്ള കുഞ്ഞും ജനിച്ച കുഞ്ഞും തമ്മിൽ പ്രാണ വ്യത്യാസമില്ല .പ്രായ വ്യത്യാസമേ ഉള്ളൂ. പെൺഭ്രൂണഹത്യ ക്കും ഗർഭ ചിദ്ര ത്തിനും വഴിയൊരുക്കി നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമ നിർമ്മാണത്തിനാണ് ഭാരത സർക്കാർ ശ്രമിക്കുന്നത് .ഈ നീക്കം അരുതെന്ന് പറയുവാൻ മുഴുവൻ പാർലമെണ്ട്അംഗങ്ങളും ,മത സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങളും തയ്യാറാകണം .സംസ്ഥാന സർക്കാരുകൾ നിലപാടുകൾ വ്യക്തമാക്കണം .ഉദരത്തിലെ കുഞ്ഞിനെ ജനിക്കുവാൻ മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോൾ ക്രൂരമായി കൊല്ലുവാൻ അനുവദിക്കരുത് . ഏതോ ഒരു കൊലയാളി ഡോക്ടറോ നഴ്‌സോ കുഞ്ഞിൻെറ കണ്ണും മുക്കും മുഖവും കൈകാലുകളും പിച്ചിചീന്തുവാൻഅനുവദിക്കരുത് .മനുഷ്യ ജീവൻെറ മഹത്വം അറിയാവുന്നവരുടെ നിലവിളി ഉയരണം .പ്രാത്ഥനയിൽ ശക്തിപ്പെടാം .നമുക്ക് കഴിയുന്ന വിധത്തിലെല്ലാം പ്രവർത്തിക്കണം .ഇടവകൾ തോറും എല്ലാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു റാലികളും സമ്മേളനങ്ങളും നടത്തണം .ശക്തമായ പ്രതികരണം പ്രധിഷേധം ഉയരണം .നിവേദനങ്ങൾ അയക്കണം .ഒരു കോടി പോസ്റ്റ് കാർഡുകൾ ഭരണാധികാരികൾക്ക് അയക്കണം .

പ്രതേക സാഹചര്യത്തിലാണ് ഇപ്പോൾ ഇതൊക്കെ അനുവദിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കുവാൻ തണുപ്പിക്കുവാൻ ശ്രമിക്കുന്നുവെങ്കിൽ അത് തള്ളിക്കളയണം .അത് വിശ്വസിക്കുവാൻ കഴിയില്ല. അതാണ് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത് .മനുഷ്യജീവനെ സ്വീകരിക്കുന്ന , ആദരിക്കുന്ന സംസ്കാരം ഈ രാജ്‌ജ്യത്തിൽ നിലനിൽക്കണം. വിവിധ മതനേതാക്കളും സഭാ നേതാക്കളും ഇക്കാര്യത്തിൽ ആത്മാർത്ഥമായി ഇടപെടുവാൻ പ്രാർത്ഥിക്കുന്നു .എല്ലാ ബന്ധങ്ങളും സ്വാധിനവും പ്രായോജനപ്പെടുത്തണം . കെസിബിസി പ്രോ ലൈഫ് സമിതി യുടെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിക്കാം . വിവിധ മത സാംസ്കാരിക രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് കേരളത്തിലുടനീളം ജീവൻ സംരക്ഷണ സന്ദേശ റാലികൾ സംഘടിപ്പിക്കാം. പ്രാർത്ഥിക്കുവാൻ ,സജീവമായി പ്രവർത്തിക്കുവാൻ എല്ലാ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു .കേരളത്തിലെ മുഴുവൻ വൈദികരും അഭിവന്ന്യ മെത്രാന്മാരും മെത്രാപ്പോലീത്തമാരും കർദിനാൾമാരും ജീവൻെറ സുവിശേഷം പ്രഘോഷിക്കുവാനും ജീവനെ സംരക്ഷിക്കുവാനും നമ്മുടെ കൂടെയുണ്ട് .ഭാരത മെത്രാൻ സമിതിയുടെയും വിവിധ കമ്മീഷൻ ,സംഘടനകൾ ..എന്നിവയുടെയെല്ലാം നേതൃത്വം പിന്തുണ സഹകരണം എന്നിവ കെസിബിസി പ്രൊ ലൈഫ് സമിതി അഭ്യർത്ഥിക്കുന്നു .ഫെബ്രുവരി 8 ന് പി ഓ സി യിൽ സംസ്ഥാന ചെയര്മാൻ ബിഷപ്പ് റൈറ്റ് റെവ .ഡോ ,പോൾ ആന്റണി മുല്ലശ്ശേരി പിതാവിൻെറ നേതൃത്വത്തിൽ സംസ്ഥാന നേതൃസമ്മേളനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .എല്ലാ പ്രോലൈഫ് ശുശ്രുഷകരുടെയും സഹകരണം അഭിപ്രായം നിർദേശങ്ങൾ അഭ്യർത്ഥിക്കുന്നു.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles