കോട്ടയിലെ കുഞ്ഞുങ്ങളുടെ മരണം, കുറ്റവാളികളെ ശിക്ഷിക്കണം: പ്രൊ ലൈഫ് സമിതി

കൊച്ചി:രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ഉടമസ്ഥസ്ഥതയിലുള്ള ആശുപത്രിയിൽ 107 ശിശുക്കളും, ബുണ്ടിയിലെ സർക്കാർ ആശുപത്രിയിൽ 10 കുട്ടികളും മരണപ്പെട്ടതിൽ കേസിൽ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് അവശ്യപ്പെട്ടു.
സംഭവത്തിൽ അനുശോചിച്ച അദ്ദേഹം വികസനത്തിന്റെയും പുരോഗതിയുടെയും കഥകൾ പറയുന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സിന് തീരാകളങ്കമാണ് ഈ കുഞ്ഞുങ്ങളുടെ മരണമെന്ന് കൂട്ടി ചേർത്തു.

ജീവൻ സംരക്ഷിക്കുവാൻ പൂർണചുമതലകൾ ഉള്ള ആശുപത്രിയിൽ വെച്ച്, ഭാവിയുടെ പ്രതീക്ഷയായ കൊച്ചുകുങ്ങ്ങളുടെ ജീവൻ ക്രൂരമായി കൊലചെയ്യപ്പെട്ടത് മാപ്പർഹിക്കാത്ത കുറ്റമാണ്. ഇതിന് മുമ്പും നിരവധി ശിശുക്കൾ മരണപ്പെട്ട ഈ ആശുപത്രിയിൽ വിണ്ടും വിണ്ടും ആവർത്തിക്കുന്നതിൽ ദുരൂഹത ഉണ്ട്. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തണം.

പട്ടിണിപാവങ്ങളുടെ കുഞ്ഞുങ്ങൾ ഈ സമൂഹത്തിൽ ജനിക്കുകയും ജീവിക്കുകയും വേണ്ടെന്ന രീതിയിലുള്ള സർക്കാർ ആരോഗ്യപരിപാലനം ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ മരണം തിരഞ്ഞെടുപ്പിൽ വിഷയമായി ഉയർതൊകൊണ്ടുവന്നു അധികാരത്തിൽ വന്ന സർക്കാരും വീഴ്ച്ച ആവർത്തിച്ചത് കുറ്റകരമായ അനാസ്ഥയാണ്.

മരണത്തെ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പിന് ഉപയോഗിക്കുന്നതും ലജ്ജാകരമാണ്. കാര്യക്ഷമമായി പ്രവർത്തിക്കുവാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ ആശുപത്രി ഉടനെ അടച്ചുപൂട്ടുക. വിദ്ധക്ത ഡോക്ടർമാർ അടങ്ങുന്ന കേന്ദ്രഏജൻസി അന്വേഷിച്ചു റിപ്പോർട്ട്‌ നൽകി, സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമേ ആശുപത്രിയിൽ ഇനി ചികിത്സ ആരംഭിക്കാവു.  ഒരു ദേശത്തെ കുഞ്ഞുങ്ങൾ കൂട്ടമായി കൊല്ലപ്പെടുന്നത് വളരെ ഗൗരവമായി കണ്ട് പ്രധാനമന്ത്രി ആശുപത്രി സന്ദർശിച്ചു നിയമനടപടികൾക്ക് നേതൃത്വം നല്കണമെന്നും
സാബു ജോസ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles