പരിശുദ്ധ മറിയത്തിന്റെ രാജ്ഞിപദം

പരിശുദ്ധ മറിയത്തിന്റെ രാജ്ഞിപദത്തെ ആദരിക്കുന്ന തിരുനാള്‍ സ്ഥാപിച്ചത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പായാണ്. 1954 ല്‍. മറിയത്തിന്റെ പുത്രന്‍ യേശു ദാവീദിന്റെ രാജത്വം സ്വന്തമാക്കി എന്നേക്കും ഭരണം നടത്തുമെന്ന് മംഗളവാര്‍ത്തയുടെ സമയത്ത് ഗബ്രിയേല്‍ മാലാഖ പറയുന്നുണ്ട്. യേശുവിന്റെ രാജസ്വത്തില്‍ മറിയവും പങ്കുകാരിയാകുന്നു. നാലാം നൂറ്റാണണ്ടില്‍ വി. എഫ്രേമാണ് മറിയത്തെ രാജ്ഞി എന്ന് ആദ്യം വിശേഷിപ്പിക്കുന്നത്. തുടര്‍ന്ന് സഭാപിതാക്കന്മാരും വേദപാരംഗതരും മറിയത്തെ രാജ്ഞി എന്നു വിശേഷിപ്പിക്കാന്‍ ആരംഭിച്ചു. മറിയത്തെ രാജ്ഞിയായി വാഴ്ത്തുന്ന നിരവധി ഗാനങ്ങള്‍ 11, 13 നൂറ്റാണ്ടുകളില്‍ പിറവിയെടുത്തു. സ്വര്‍ലോക രാജ്ഞീ, സ്വസ്തി രാജ്ഞീ… തുടങ്ങിയ നിരവധി ഗാനങ്ങള്‍.

സ്വര്‍ലോകറാണിയായ പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles