പ്രസ്സുടമയ്ക്ക് ശുദ്ധീകരണാത്മകള്‍ നല്‍കിയ അനുഗ്രഹം

കൊളോണിലെ പ്രശസ്തനായ പ്രസ്സുടമ ഫ്രയ്‌സണ്‍ തന്റെ കുഞ്ഞും ഭാര്യയും എങ്ങനെയാണ് ആത്മാക്കളുടെ സഹായത്താല്‍ സൗഖ്യം പ്രാപിച്ചതെന്ന് വിശദീകരിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ചുള്ള പുസ്തകം അച്ചടിക്കാനുള്ള ഓര്‍ഡര്‍ ഫ്രയ്‌സണു ലഭിച്ചു . ആ പുസ്തകത്തിന്റെ പൂഫ് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ പറയപ്പെടുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. എത്ര വലിയ അനുഗ്രഹങ്ങളാണ് ആത്മാക്കള്‍ അവരുടെ സ്‌നേഹിതര്‍ക്കായി ചെയ്യുന്നത് എന്ന് ആദ്യമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിനിടയായി .

ആ സമയത്ത് അദ്ദേഹത്തിന്റെ മകന്‍ ഗുരുതമായ രോഗം പിടിപെട്ട് കിടപ്പിലായി. രോഗം വളരെവേഗം അപകടകരമായ അവസ്ഥയിലേക്കെത്തി. ആശയ്ക്കു പോലും വകയില്ല എന്നായി. അപ്പോള്‍ അദ്ദേഹം വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ ആത്മാക്കളുടെ ശക്തിയെക്കുറിച്ചു പറയുന്നത് ഓര്‍ത്തു. തന്റെ പ്രസ്സില്‍ അച്ചടിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്റെ 100 കോപ്പി സ്വന്തം ചെലവില്‍ അച്ചടിച്ചു പ്രചരിപ്പിക്കാന്‍ ഒരു പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹത്തിനു തോന്നി. ദേവാലയത്തിലിരുന്ന് ദൈവസന്നിധിയില്‍ തന്റെ പ്രതിജ്ഞ വളരെ ഗൗരവപൂര്‍ണ്ണമായിത്തന്നെ അദ്ദേഹം എടുത്തു. പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സിന് ആശ്വാസത്തിന്റേയും ധൈര്യത്തിന്റേതുമായ ഒരു അനുഭവം ഉണ്ടായി.

വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, വെള്ളമിറക്കാന്‍പോലും പ്രയാസപ്പെട്ടിരുന്ന തന്റെ മകന്‍ ആഹാരം കഴിക്കുന്നതാണു കണ്ടത് ! വളരെവേഗം അപകടനില തരണം ചെയ്ത കുട്ടി പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു. ഉടനെ ഫ്രയ്‌സണ്‍ തന്റെ പ്രതിജ്ഞ നിറവേറ്റാന്‍ നിശ്ചിത കോപ്പികള്‍ അച്ചടിച്ചു പ്രചരിപ്പിക്കാന്‍ നടപടിയെടുത്തു, അതുവഴി 100 പേരെയെങ്കിലും ആത്മാക്കളുടെ കാര്യത്തില്‍ താത്പര്യമുള്ളവരാക്കിത്തീര്‍ക്കാനും അങ്ങനെ ആത്മാക്കളെ സഹായിക്കാന്‍ നല്ലൊരു മാര്‍ഗമാക്കിത്തീര്‍ക്കാനും, അദ്ദേഹം തയ്യാറായി. കാരണം , ആത്മാക്കളുടെ യാതന എന്തെന്നറിയുന്ന ആര്‍ക്കും അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നിഷേധിക്കാന്‍ കഴിയില്ല എന്ന് ഫ്രയ്‌സണ് അറിയാമായിരുന്നു.

കാലം കടന്നുപോയപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പുതിയൊരു ദുഃഖം കടന്നുവന്നു. ഇത്തവണ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട് ഭാര്യയാണ് രോഗിയായിത്തീര്‍ന്നത്. എല്ലാ ചികിത്സകളും നടത്തിയിട്ടും രോഗം വഷളായതല്ലാതെ ഫലമൊന്നും ഉണ്ടായില്ല. ഓര്‍മ്മശക്തി നഷ്ടപ്പെട്ട് പൂര്‍ണ്ണമായും തളര്‍ന്നുപോവുകയും ചെയ്തു. ഡോക്ടര്‍മാര്‍ ആശ കൈവെടിഞ്ഞ നിലയിലെത്തി.

വേഗം ഫ്രയ്‌സണ്‍ പെട്ടെന്ന് തന്റെ മകന്റെ കാര്യത്തില്‍ എപ്രകാരമാണ് ആത്മാക്കള്‍ സഹായത്തിനെത്തിയത് എന്നോര്‍ത്തുകൊണ്ട് പള്ളിയിലേക്കു പോയി. അവിടെച്ചെന്ന് താന്‍ നേരത്തെ വിതരണം ചെയ്ത പുസ്തകത്തിന്റെ 200 കോപ്പികള്‍ അച്ചടിച്ച് വിതരണം ചെയ്യും എന്ന് പ്രതിജ്ഞചെയ്തു . തന്റെ ഭാര്യയെ സഹായിക്കണമെന്ന് ആത്മാക്കളോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

അത്ഭുതമെന്നോണം അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോഗ്യനില ശരിയാവുകയും കൈയും കാലും നാവും ചലിച്ചു തുടങ്ങുകയും ചെയ്തു. വളരെ പെട്ടെന്ന് അവള്‍ പൂര്‍ണ്ണസൗഖ്യം പ്രാപിക്കുകയും ചെയ്തു.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles