ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കാം

“നിന്റെ ചെവികള്‍ എനിക്കു നേരെ തിരിച്ച്, എന്നെ എത്രയും പെട്ടെന്ന്‌ രക്ഷിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 31:2)

“മരണത്തിനു ശേഷം ശുദ്ധീകരണ സ്ഥലത്തെ പീഡകളും, സഹനങ്ങളും വഴി ആത്മാക്കള്‍ ശുദ്ധീകരിക്കപ്പെടുകയും, പിന്നീട് ശുദ്ധീകരണ സ്ഥലത്തെ വേദനകളില്‍ നിന്നും ഈ ആത്മാക്കള്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളും അവരെ സഹായിക്കുന്നു. പ്രത്യേകമായി എടുത്ത്‌ പറഞ്ഞാല്‍: വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍, ഭക്തിപൂര്‍വ്വമായ മറ്റ്‌ പ്രവര്‍ത്തികള്‍ തുടങ്ങിയവ വഴിയായി ആത്മാക്കള്‍ മോചിതരാകുന്നു”.

(വിശുദ്ധ ജെറോം).

വിചിന്തനം:

തന്നില്‍ നിന്നും വേര്‍പ്പെട്ട മക്കളെ ചൊല്ലിയുള്ള തിരുസഭയുടെ സ്നേഹം, ഏറ്റവും വലിയ സമ്മാന ദാതാവായ ക്രിസ്തുവിന്റെ യോഗ്യതകളും, ഗുണഗണങ്ങളുമായി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കുവാന്‍ തക്കവിധം ശക്തമാകട്ടെ. തുടക്കം മുതലേ മരിച്ചവരുടെ ഓര്‍മ്മ ദിനം വഴി തിരുസഭ മരിച്ചവരെ ആദരിച്ചു വരുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് പോലെ മരിച്ചവര്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥനകളെയാണ് ഈ പ്രബോധനം അടിസ്ഥാനമാക്കിയിരിക്കുന്നത്. സ്നേഹത്തിന്റെ ഈ തടവുകാര്‍ക്കായി നിങ്ങളുടെ കരങ്ങള്‍ വിരിച്ചു പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles