91 ാം സങ്കീര്‍ത്തനം ചൊല്ലി കോവിഡിനെ ജയിച്ച് മലയാളി ഡോക്ടര്‍

പ്രതിസന്ധി ഘട്ടങ്ങളില്‍ ദൈവത്തിന്റെ സംരക്ഷണം അനുഭവപ്പെടുത്തുകയും ധൈര്യം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന സങ്കീര്‍ത്തനമാണ് ബൈബിളിലെ 91 ാം സങ്കീര്‍ത്തനം. അനേകം പേര്‍ ഇതിന്റെ അത്ഭുതാവഹമായ ശക്തി ഇതിനു മുമ്പും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിഎന്‍എന്‍ ടിവി പുറത്തു വിട്ട ഒരു വീഡിയോ ആണ് ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്.

കോവിഡ് ന്യൂമോണിയ ബാധിച്ച് ശ്വസിക്കാനാവാതെ മരണം മുന്നില്‍ കണ്ട ഒരു രാത്രിയില്‍ മലയാളിയായ ഡോക്ടര്‍ ജൂലി ജോണ്‍ 91 സങ്കീര്‍ത്തനം ചൊല്ലി. അവര്‍ കോവിഡിനെയും മരണത്തെയും അതിജീവിച്ചു.

‘കടുത്ത ശ്വാസം തടസ്സം മൂലം ഞാന്‍ വല്ലാതെ വലഞ്ഞ ഒരു രാത്രിയില്‍ ഞാന്‍ എന്റെ കിടക്കയ്ക്കരികെ മുട്ടുകുത്തി നിന്നു. ഞാന്‍ സാഷ്ടാംഗം വീണ് ദൈവത്തെ വിളിച്ചപേക്ഷിച്ചു കൊണ്ട് 91 ാം സങ്കീര്‍ത്തനം ചൊല്ലി. അവിടുത്തെ ചിറകിന്‍ തണലില്‍ എനിക്ക് അഭയം നല്‍കണമേ എന്ന് ഞാന്‍ നിലവിളിച്ചു. അപ്പോള്‍ ദൈവം എനിക്ക് സൗഖ്യം നല്‍കി’ ഡോ. ജൂലി ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles