നിങ്ങളുടെ മക്കളെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷമേതാണ്?

ഒരിക്കൽ ധ്യാനശുശ്രൂഷയ്ക്കിടയിൽ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു:
”പ്രിയ മാതാപിതാക്കളെ,
നിങ്ങളുടെ മക്കളെക്കുറിച്ച്
അഭിമാനം തോന്നിയ നിമിഷമേതാണ്?”
ഒരു സ്ത്രീ പറഞ്ഞു:
“അച്ചാ, കൂട്ടുകാരോടൊത്ത് പഠിക്കാനെന്നു പറഞ്ഞ് മകൻ വീട്ടിൽ നിന്നിറങ്ങി.
അധികം താമസിയാതെ അവൻ തിരിച്ചു വന്നു.
ഇത്ര പെട്ടന്ന് തിരിച്ചെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ്റെ മറുപടി ഇങ്ങനെയായിരുന്നു:
‘കൂട്ടുകാരെല്ലാരും കൂടി ഒരു ട്രിപ്പ് പ്ലാൻ ചെയ്തു. ആരുംതന്നെ വീട്ടിൽ പറഞ്ഞിട്ടുമില്ല. അവരോടൊപ്പം പോകണമെന്ന് ആഗ്രഹമുണ്ടായെങ്കിലും പപ്പയെയും അമ്മയെയും ഓർത്തപ്പോൾ അതിന് കഴിഞ്ഞില്ല. ഞാൻ വീട്ടിലേക്ക് തിരിച്ചു പോന്നു.’
വിടർന്ന മിഴികളോടെ അവർ തുടർന്നു:
“ഞങ്ങളുടെ മകനെക്കുറിച്ച് ഏറ്റവും
അഭിമാനം തോന്നിയ നിമിഷം അതായിരുന്നു.” മകനെയോർത്ത് ദൈവത്തിന്
ഞാൻ നന്ദി പറഞ്ഞു.
ഒരു പ്രതിസന്ധി ഘട്ടത്തിൽ മാതാപിതാക്കളെ ഓർക്കുകയും
അവർക്ക് ഇഷ്ടമില്ലാത്തത് ചെയ്കയില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്യുന്ന മക്കൾ ഇക്കാലഘട്ടത്തിൽ കുറഞ്ഞു വരികയല്ലെ?
മാതാപിതാക്കളോടും മുതിർന്നവരോടും
പല കാര്യങ്ങളിലും അഭിപ്രായമാരായുന്നത് മക്കൾക്കിന്ന് കുറച്ചിലായ് തോന്നിത്തുടങ്ങിയിട്ടുണ്ട്.
മക്കൾ തന്നിഷ്ടം പ്രവർത്തിച്ച് ചതിക്കുഴികളിൽ വീണതിനു ശേഷമാണ് മാതാപിതാക്കൾ കാര്യങ്ങളൊക്കെ അറിയുന്നത്.
അപ്പോഴേക്കും ഏറെ വൈകിയിട്ടുമുണ്ടാകും.
ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം:
“ഞാന് എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന്‌ എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പന നല്കിയിരിക്കുന്നു.അവിടുത്തെ കല്പന നിത്യജീവനാണെന്നു ഞാന് അറിയുന്നു. അതിനാല്, ഞാന് പറയുന്നതെല്ലാം പിതാവ്‌ എന്നോടു കല്പിച്ചതുപോലെ തന്നെയാണ്‌ “
(യോഹന്നാന് 12 : 49,50).
പിതാവുമായി അഭേദ്യമായ ബന്ധം
പുലർത്തിയ ക്രിസ്തുവിനെപ്പോലെ
ദൈവവുമായും മാതാപിതാക്കളുമായും ആലോചന നടത്തി മുന്നോട്ടു നീങ്ങാൻ
നമുക്ക് പരിശ്രമിക്കാം.
~ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles