“കൊലപാതക വാർത്തകൾക്കു അമിത പ്രാധാന്യം നൽകരുത്”പ്രോ ലൈഫ് സമിതി

ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങൾ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾക്കു അമിത പ്രാധാന്യം നൽകുന്നത് സമൂഹത്തിൽ കുറ്റകൃത്യം വര്ധിക്കുവാൻ ഇടയാക്കും. സമൂഹത്തിൽ വലിയ ആശങ്കയും ഭീതിയും വര്ധിക്കുവാനും ഇടവരുത്തിയേക്കും എന്ന് പ്രോ ലൈഫ് സമിതി.

സമൂഹത്തിലെ നന്മകൾ കരുണ എന്നിയ്ക്കു വലിയ പ്രാധാന്യം നൽകണം. കുറ്റകൃത്യങ്ങൾ ഡ്യൂപ്പുകളെ വെച്ച് അഭിനയിപ്പിച്ചു മനോഹരമായ സിനിമാ തിരക്കഥപോലെ അവതരിപ്പിക്കുന്നത് മാധ്യമ ധർമ്മമൊയെന്ന് പരിശോദിക്കട്ടെ. പരിപാടികൾ ലേഖനങ്ങൾ പരസ്യങ്ങൾ എന്നിവ പ്ര സിദ്ധികരിക്കുകയും പ്രക്ഷേപണം ചെയ്യുമ്പോഴും മാധ്യമങ്ങൾ മനുഷ്യജീവനെ സംരക്ഷിക്കുവാനും ആദരിക്കുവാനും പ്രതേകം ശ്രദ്ധിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് പ്രസ്താവിച്ചു.

കൂടത്തായി കേസിന്റെ പശ്ചാത്തലത്തിൽസ്ത്രികളെ അവഹേളിക്കുന്ന ട്രോളുകൾ തയ്യാറാക്കി രസിക്കുന്ന നവ മാധ്യമങ്ങളും പൊതുജനങ്ങളും പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആത്മവിശ്വാസവും അഭിമാനബോധവും നഷ്ട്ടപ്പെടുത്തുകയാണ്. അബോർഷനെ അനുകൂലിക്കുക, ആത്മഹത്യ, കൊലപാതകം, അക്രമം എന്നിവയെ പ്രോത്സാഹപ്പിക്കുകയോ പിന്തുണയ്ക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങളെ സർക്കാർ നിയമപരമായി നിരോധിക്കണണമെന്നും , കുടുംബങ്ങളിൽ ക്രൈം പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പെൺകുട്ടികൾ കുടുംബങ്ങൾക്ക് അനുഗ്രഹം എന്ന സന്ദേശം സമൂഹത്തിൽ സജീവമാക്കുവാൻ മാധ്യമങ്ങൾ അടക്കം എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles