ജീവനും ജീവിതവും : പ്രൊ ലൈഫ് മദ്ധ്യസ്ഥ പ്രാർത്ഥന ആരംഭിക്കുന്നു

കൊച്ചി:ലോകവ്യാപകമായി പകർച്ചവ്യാധിയായ രോഗത്തെ സംബന്ധിച്ചു് ഭീതിജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നതു അവസാനിപ്പിക്കണമെന്നും പ്രൊ ലൈഫ് പ്രവർത്തകർ മദ്ധ്യസ്ഥപ്രാർത്ഥനയിൽ ആശ്രയിക്കുവാനും ജാഗ്രത പാലിക്കുവാനും തയാറാകണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആഹ്വാനം ചെയ്തു.

വലിയ നോയമ്പ് ആചരിക്കുന്ന ഈ നാളുകളിൽ വ്യക്തിപരമായി കൂടുതൽ സമയം മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി ചിലവഴിക്കുക. കുടുംബ പ്രാർത്ഥനക്കു വലിയ പ്രാധാന്യം നൽകുകയും നമ്മുടെ നാടിന്റെ പൊതുആവശ്യങ്ങളും രോഗാവസ്ഥയിൽ വിഷമിക്കുന്ന വ്യക്തികൾ ദേശങ്ങൾ എന്നിവരെ പ്രത്യകം സമർപ്പിച്ചു പ്രാർത്ഥിക്കണമെന്നും സംഘടന വ്യക്തമാക്കുന്നു. പ്രൊ ലൈഫ് പ്രവർത്തകർ ആരോഗ്യ സംബന്ധമായ സർക്കാരിന്റെ അറിയിപ്പുകൾ നിർദേശങ്ങൾ എന്നിവ പ്രചരിപ്പിക്കാനും വീടുകളിൽ എത്തിക്കാനും തയാറാകണം.

രോഗം വ്യാപിക്കാതിരിക്കുവാൻ സാമൂഹ്യജാഗ്രതയാണ് ആവശ്യമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പ്രൊ ലൈഫ് അപ്പസ്തോലേറ്റ് ആവശ്യപ്പെടുന്നു. അനാവശ്യമായി ഭയവും ഉത്ണ്ഠയും ഉണ്ടാകാതെ സർക്കാരിന്റെയും സഭയുടേയും നിർദേശങ്ങൾ പാലിച്ചു പ്രാർത്ഥനയോടെയും കരുതൽ നടപടികളിലൂടേയും ഈ പ്രതിസന്ധിയെ അതിജീവിക്കുവാൻ പരിശ്രമിക്കണമെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles