പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാൻ സർക്കാർ ഇടപെടണം- പ്രൊ ലൈഫ് സമിതി

കൊച്ചി. കൊറോണ വൈറസ്മൂലമല്ലാതെ വിദേശ രാജ്യങ്ങളിൽവെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് ആവശ്യപ്പെട്ടു.

അർഹിക്കുന്ന ആദരവ് മൃതശരീരത്തിന് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കൾ, ജീവിത പങ്കാളികൾ, മക്കൾ എന്നിങ്ങനെ വേർപെട്ടുപോയവരെ കാണുവാനോ ആദരാജ്ഞലികൾ അർപ്പിക്കാനോ കഴിയാത്തത് ഏറെ വേദനാജനകമാണ്.

ജോലിയും വരുമാനവുമില്ലാത്ത വിഷമിക്കുന്ന പ്രവാസികളെ നിയന്ത്രണം, പരിശോധന എന്നിവയ്ക്ക് ശേഷം നമ്മുടെ നാട്ടിൽ എത്തിച്ചു, നിശ്ചിത ദിവസം ക്വാരന്റെയിനിൽ താമസിപ്പിച്ച ശേഷം ഭവനങ്ങളിൽ എത്തിക്കുവാനും ശ്രമിക്കണം. വിദേശത്തു വിഷമിക്കുന്നവരുടെ വിവരശേഖരണം ഉടനെ ആരംഭിക്കണം. രോഗികൾ, ഗർഭിണികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 9446329343

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles