പോളണ്ടില്‍ വീണ്ടും ഒരു വൈദികനു നേരെ ആക്രമണം

രണ്ടു മാസത്തിനുള്ള പോളണ്ടില്‍ വീണ്ടും ഒരു കത്തോലിക്കാ വൈദികന് നേരെ ആക്രണം. ഫാ. അലക്‌സാണ്ടര്‍ സെയ്ജുവിസ്‌കിയാണ് ആക്രണത്തിന് വിധേയനായത്.

68 കാരനായ ഫാ. അലക്‌സാണ്ടറിനെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയുടെ പിന്നിലെ മുറിയില്‍ വച്ച് അക്രമികള്‍ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു.

ഫാ. അലക്‌സാണ്ടര്‍ വൈകിട്ട് 6 മണിക്കുള്ള വി. കുര്‍ബാന അര്‍പിച്ചു കൊണ്ടിരിക്കേ കപ്യാര്‍ സഹായത്തിനു വേണ്ടി വിളിച്ചു. അതു കേട്ട് പള്ളിമുറിയിലേക്ക് പോയ അച്ചനെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ വൈദിക വസ്ത്രങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ അച്ചനെ സഹായത്തിനായി വിളിച്ചതെന്ന് കപ്യാര്‍ പറഞ്ഞു.

അക്രമികളോട് പുറത്തു പോകാന്‍ അച്ചന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരില്‍ ഒരാള്‍ ദൈവദൂഷണം പറയാന്‍ ആരംഭിച്ചു. തുടര്‍ന്ന് അവര്‍ അച്ചനെയും കപ്യാരെയും ആക്രമിക്കുകയായിരുന്നു. ഫാ. അലക്‌സാണ്ടറിന് ശസ്ത്രക്രിയ ആവശ്യമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles