ഇന്നത്തെ വിശുദ്ധ തിരുനാള്‍: പരിശുദ്ധ കന്യമാതാവിന്റെ സമര്‍പ്പണത്തിരുനാള്‍

ഏഡി ആറാം നൂറ്റാണ്ടില്‍ മറിയത്തിന്റെ സമര്‍പ്പണത്തിരുനാള്‍ ജറുസലേമില്‍ ആഘോഷിച്ചിരുന്നതായി രേഖകളുണ്ട്. ഇതിന്റെ ആദരസൂചകമായ ഒരു പള്ളിയും അവിടെ സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് പതുക്കെ ഈ തിരുനാളിന്റെ പ്രാബല്യം കുറഞ്ഞുവെങ്കില്‍ 16ാം നൂറ്റാണ്ടില്‍ വീണ്ടും ഈ തിരുനാള്‍ ആഗോളസഭ ആചരിക്കാന്‍ തുടങ്ങി. അപ്പോക്രിഫ ഗ്രന്ഥങ്ങളിലാണ് നാം മറിയത്തിന്റെ സമര്‍പ്പണത്തെ കുറിച്ച് വായിക്കുന്നത്. മറിയത്തിന് 3 വയസ്സുള്ളപ്പോള്‍ മാതാപിതാക്കളായ അന്നയും ജോവാക്കിമും മറിയത്തെ ദേവാലയത്തില്‍ കാഴ്ച സമര്‍പ്പിച്ചതായി നാം ജെയിംസിന്റെ സുവിശേഷം എന്നറിയപ്പെടുന്ന അപ്പക്രിഫ ഗ്രന്ഥത്തില്‍ വായിക്കുന്നു. ഏറെ നാള്‍ മക്കളില്ലാതെയിരുന്ന് കിട്ടിയ കുട്ടിയായിരുന്നത് കൊണ്ടാണ് മറിയത്തെ കാഴ്ച സമര്‍പ്പിച്ചത്. മറിയത്തിന്റെ ജനനം, അമലോത്ഭവം എന്നീ വിശ്വാസസത്യങ്ങളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ മറിയത്തിന്റെ സമര്‍പ്പമത്തിന് പ്രധാന്യം വരുന്നു.

പരിശുദ്ധ കന്യാമാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles